യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു; മരണം കോവിഡാനന്തരം ന്യുമോണിയ ബാധിച്ച്
യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു; മരണം കോവിഡാനന്തരം ന്യുമോണിയ ബാധിച്ച്
സംസ്ഥാനത്തും പുറത്തും കാർട്ടൂൺ ക്ലാസുകള്‍ നടത്തിയിരുന്ന ഇബ്രാഹിം ബാദുഷ കോവിഡ് വ്യാപനം തുടങ്ങിയ ശേഷം വീടിനകത്തിരുന്നു രചനകൾ നിർവഹിക്കുകയായിരുന്നു. കോവിഡ് കാർട്ടൂണുകൾ വരച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
യുവകാര്‍ട്ടൂണിസ്റ്റും, കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ അന്തരിച്ചു. 38 വയസായിരുന്നു. രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷ കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയെങ്കിലും ന്യൂമോണിയ ബാധയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ. മുഹമ്മദ് ഫനാൻ, ആയിഷ, അമാൻ എന്നിവർ മക്കളാണ്. ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയിൽ.
മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചര്‍ ഷോകള്‍ നടത്തിയിരുന്നു. വരയില്‍ പല റെക്കോഡുകളും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തും പുറത്തും കാർട്ടൂൺ ക്ലാസുകള്‍ നടത്തിയിരുന്ന ഇബ്രാഹിം ബാദുഷ കോവിഡ് വ്യാപനം തുടങ്ങിയ ശേഷം വീടിനകത്തിരുന്നു രചനകൾ നിർവഹിക്കുകയായിരുന്നു. കോവിഡ് കാർട്ടൂണുകൾ വരച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഐഎംഎ ഉൾപ്പടെയുള്ളവരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു. മെഡിക്കൽ അസോസിയേഷൻ വെബ്സൈറ്റിൽ ഇദ്ദേഹത്തിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായി. സംസ്ഥാനത്തെ പ്രമുഖ യുവ കാർട്ടൂണിസ്റ്റുകൾ അംഗങ്ങളായ കാർട്ടൂൺ ക്ളബ് ഒഫ് കേരളയുടെ കോ ഓർഡിനേറ്റർ കൂടിയായിരുന്നു ബാദുഷ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.