നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യലഹരിയിൽ പൊലീസ് വാഹനവുമായി യുവഡോക്ടർ മുങ്ങി; പിന്നെ സാഹസികമായ ചേസിംഗും പിടികൂടലും

  മദ്യലഹരിയിൽ പൊലീസ് വാഹനവുമായി യുവഡോക്ടർ മുങ്ങി; പിന്നെ സാഹസികമായ ചേസിംഗും പിടികൂടലും

  സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കിൽപ്പോക് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ചെന്നൈ: മദ്യലഹരിയിൽ പൊലീസിന്റെ പട്രോളിംഗ് വാഹനവുമായി കടന്നുകളഞ്ഞ യുവഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ആർക്കോണം സ്വദേശിയായ എസ് മുത്തു ഗണേഷാണ് (31) പിടിയിലായത്. കുൺട്രത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ്. പൊലീസ് പട്രോളിംഗ് വാഹനവുമായാണ് മുത്തു കടന്നു കളഞ്ഞത്.

   കഴിഞ്ഞദിവസം പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടെ ഹാരിംഗ്ടൺ റോഡിൽ നിന്നാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. എന്നാൽ, ഇതിൽ കുപിതനായ ഡോക്ടർ കാർ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസുമായി വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. You may also like:'ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്, ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്': രമേശ് ചെന്നിത്തല [NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]എന്നാൽ, വാഹനം ലഭിക്കണമെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് പൊലീസുകാർ പറഞ്ഞു. ഇതിനിടയിൽ പൊലീസുകാരുടെ കണ്ണ് വെട്ടിച്ച മുത്തു പട്രോളിംഗ് വാഹനത്തിൽ കയറി ഓടിച്ചു പോകുകയായിരുന്നു. വഴിയേ വന്ന മറ്റൊരു കാറിൽ കയറി പൊലീസുകാർ ഇയാൾക്ക് പിന്നാലെ പാഞ്ഞു.

   കുറേദൂം പിന്തുടർന്നതിനു ശേഷമാണ് മുത്തു ഓടിച്ചിരുന്ന പട്രോളിംഗ് വാഹനത്തെ മറികടക്കാനും വാഹനം തടയാനും പൊലീസിന് കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കിൽപ്പോക് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
   Published by:Joys Joy
   First published:
   )}