• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned| വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടർ മരിച്ചു; സുഹൃത്ത് ആശുപത്രിയിൽ

Drowned| വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടർ മരിച്ചു; സുഹൃത്ത് ആശുപത്രിയിൽ

ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വർക്കലയിൽ എത്തിയത്

  • Share this:
    തിരുവനന്തപുരം: വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്ത ഡോക്ടർ മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷ്‌ (24) ആണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലശിവരാമന്റെ (23) നില ഗുരുതരമാണ്. ഇദ്ദേഹത്തെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വർക്കലയിൽ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയ് മരിച്ചു.

    തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

    വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിംഗിടയിൽ അപകടം. രണ്ട് യുവാക്കൾ മരിച്ചു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം.

    അതിവേഗതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകള്‍ തമ്മില്‍ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈപ്പാസിന് സമീപത്ത് സംഘമായി എത്തിയ യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുകയായിരുന്നു. അതിവേഗതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകള്‍ തമ്മില്‍ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
    ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കുകളുടെ മുന്‍വശം കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡിന്റെ ഒരേ വശത്തായാണ് ബൈക്കുകള്‍ വീണുകിടക്കുന്നത്.

    ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കുകളുടെ മുന്‍വശം കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡിന്റെ ഒരേ വശത്തായാണ് ബൈക്കുകള്‍ വീണുകിടക്കുന്നത്. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ തിരുവന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

    ‌മുക്കോല ബൈപാസില്‍ സ്ഥിരമായി നടക്കാറുള്ള ബൈക്ക് റേസിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ബൈക്ക് റേസിംഗ് നടത്തിയ ഒരു യുവാവിന് പരിക്കേറ്റിരുന്നു. ഇത്തരത്തില്‍ അപകടകരമായ ബൈക്കോട്ടം നിയന്ത്രിക്കുന്നതിനാവശ്യമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
    Published by:Rajesh V
    First published: