തിരുവനന്തപുരം: കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ: വന്ദന ദാസിന്‍റെ ദാരുണ കൊലപാതകമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു. സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പോലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കേട്ട്കേഴ്വിയില്ലാത്ത സംഭവങ്ങളാണ് പോലീസിന്‍റെയും സർക്കാരിന്‍റെയും വീഴ്ച കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിയുടെ അക്രമ സ്വഭാവം മനസിലായിട്ടും പോലീസ് മുൻകരുതൽ എടുക്കാത്തതാണ് ഒരു വിലപ്പെട്ട ജീവനാണ് പൊലിഞ്ഞത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഇതിനിടയിൽ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. അക്രമം തടയുന്നതിൽ എക്സ്പീരിയൻസ് ഇല്ലായിരുന്നുവെന്നാണു മന്ത്രി പറഞ്ഞത്. വീഴ്ച സമ്മതിക്കുന്നതായിരുന്നു മര്യാദ. ദാരുണമായി കൊല്ലപ്പെട്ട കുട്ടിയെ അപമാനിക്കുന്നതായിപ്പോയി മന്ത്രിയുടെ പ്രസ്താവന.
ജനങ്ങളുടെ വീഴ്ച ക്യമറ വെച്ച് സ്വകാര്യ കമ്പനികൾ അടക്കമുള്ളവരുടെ കീശ വീർപ്പിക്കാൻ വ്യഗ്രത കാട്ടുന്ന സർക്കാർ സ്വന്തം വീഴ്ച കാണുന്നില്ല. ഇത് കാരണം വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെടുത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors murder, Ramesh chennithala