പത്തനംതിട്ട: റമ്മി ഉൾപ്പടെയുള്ള ഓണ്‍ലൈന്‍ ഗെയിമും ട്രേഡിംഗും നടത്തി രണ്ടു കോടിയോളം രൂപ നഷ്ടമായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസ്സന്‍ തോമസ് (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ടെസ്സൻ തോമസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷമാണ് ഇയാളുടെ വിവാഹം നടന്നത്. ടെസ്സന് രണ്ടുകോടിയോളം രൂപ നഷ്ടമായതായാണ് ബന്ധുക്കൾ പറഞ്ഞു.
Also Read- കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവെന്‍റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
ഓണ്‍ലൈനായി ലോണുകളെടുത്തും പരിചയക്കാരില്‍നിന്ന് വായ്പ വാങ്ങിയുമാണ് ഇയാൾ ഓഹരി വിപണിയിൽ ട്രേഡിങ് നടത്തിയിരുന്നത്. പരിചക്കാരിൽനിന്നും ഇയാൾ വൻതുക കടം വാങ്ങിയിരുന്നതായും സൂചനയുണ്ട്. പണം തിരികെ നൽകാനാകാതെ വന്നതോടെയാണ് ടെസ്സൻ ജീവനൊടുക്കിയതെന്നാണ് സുചന.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.