ദോഹ: അവധിക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിപോകാനിരുന്ന പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഗള്‍ഫാര്‍ അല്‍ മിസ്നദ് ഗ്രൂപില്‍ ഐ.ടി വിഭാഗം സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി.ഷണ്മുഖം (36) ആണ് ഖത്തറിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെ മരിച്ചത്.
പന്ത്രണ്ട് വര്‍ഷമായി ഗള്‍ഫാര്‍ അല്‍ മിസ്നദില്‍ ജീവനക്കാരനായിരുന്നു ശ്രീജേഷ്. ഫെബ്രുവരി അവസാന വാരം നാട്ടിലേക്ക് പോയ യുവാവ് തിങ്കളാഴ്ച രാത്രി ഒമ്പതിന് ദോഹയിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് ആറു മണിയോടെയാണ് വീട്ടില്‍ കുഴഞ്ഞു വീണത്.
സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല .പള്ളിക്കര ഷണ്മുഖന് ആണ് പിതാവ്. മാതാവ്: ശ്രീമതി. ഭാര്യ: അഞ്ജലി. മകന്: സായി കൃഷ്ണ. സഹോദരങ്ങള്‍: അനില, ശ്രീഷ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.