നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവും മകനും മരിച്ചു

  Accident| തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവും മകനും മരിച്ചു

  നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

  അപകടം

  അപകടം

  • Share this:
   തിരുവനന്തപുരം: കഴക്കൂട്ടം (Kazhakoottam) ഇൻഫോസിസിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   തൃശൂർ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം. ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്​സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടു.

   കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മൂന്നുപേർ മരിച്ചു

   കോട്ടയം (Kottayam) തലയോലപ്പറമ്പ് (Thalayolaparambu) ബ്രഹ്മമംഗലത്ത് (Brahmamangalam) ആസിഡ് (Acid) ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ നാലംഗം കുടുംബത്തിലെ അമ്മയ്ക്ക് പിന്നാലെ മകളും അച്ഛനും മരിച്ചു. കാലായില്‍ സുകുമാരനും കുടുംബവുമാണ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെ മരിച്ചു. മകള്‍ സൂര്യ(27) ഇന്ന് മരിച്ചു. സുകുമാരന്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിൽ കഴിയവെ ഇന്ന് വൈകിട്ടോടെ മരിച്ചു. ഇളയ മകള്‍ സുവര്‍ണ  ചികിത്സയിലാണ്.

   പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ്.

   സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.
   Published by:Rajesh V
   First published:
   )}