• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide |തിരുവനന്തപുരത്ത് യുവതിയും യുവാവും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

Suicide |തിരുവനന്തപുരത്ത് യുവതിയും യുവാവും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ബിന്ദു രണ്ടര വര്‍ഷത്തോളമായി അഭിലാഷുമൊത്ത് താമസിച്ചുവരികയായിരുന്നു.

അഭിലാഷ്, ബിന്ദു

അഭിലാഷ്, ബിന്ദു

  • Share this:
    തിരുവനന്തപുരം: നെടുമങ്ങാട് ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ ഫ്‌ലാറ്റില്‍ യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യ ചെയ്തു. ആനാട് സ്വദേശികളായ അഭിലാഷ് 37, ബിന്ദു 29 എന്നിവരാണ് മരിച്ചത്.

    ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ബിന്ദു രണ്ടര വര്‍ഷത്തോളമായി അഭിലാഷുമൊത്ത് താമസിച്ചുവരികയായിരുന്നു. വിദേശത്തായിരുന്ന അഭിലാഷ് ഇന്നലെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്.

    ദാമോദരന്റെയും ഉഷയുടെയും മകളായ ബിന്ദുവിന് ആദ്യ ബന്ധത്തില്‍ ആറ് വയസ്സുള്ള ഒരു മകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

    Murder | കിടപ്പുരോഗിയായ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

    ഇടുക്കി: ചെറുതോണിയിൽ കിടപ്പു രോഗിയായ വീട്ടമ്മയേ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസിന്റെ പിടിയിലായി. ചെറുതോണി ഗാന്ധിനഗർ കോളനി കാരക്കൽ മുനി സ്വാമിയുടെ ഭാര്യ രജ്ഞിനി (55) ആണു കൊല്ലപെട്ടത്. സംഭവം കൊലപാതകമെന്ന നിഗമനത്തിൽ ഭർത്താവ് മുനിസാമിയെ പോലീസ് പിടികൂടി.

    ഇന്നലെ രാത്രിയാണ് രഞ്ജിനിയെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഭാര്യ മരിച്ചതായി മുനിസാമി തന്നെ അയൽവാസികളെ അറിയിക്കുകയായിരുന്നു. ഇടുക്കി പോലീസ് എത്തി രാത്രി തന്നെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലെക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ അടയാളങ്ങൾ കണ്ടതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും പിന്നീട് ഭർത്താവ് മുനിസാമിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ ബി.ജയൻ പറഞ്ഞു.

    കഴിഞ്ഞ ആറുമാസമായി രഞ്ജിനി ശരീരം തളർന്നു കിടപ്പിലായിരുന്നു. ഭർത്താവു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്ക് മൂന്നു പെൺമക്കൾ ഉണ്ടെങ്കിലും രണ്ടു പേർ വിവാഹിതരാണ് ഇളയ മകൾ തൊടുപുഴയിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ .ബി ജയൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.
    Published by:Sarath Mohanan
    First published: