നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യമഹാ ആർ എക്സ് 100ൽ ബജാജ് എൻജിൻ ഘടിപ്പിച്ച് വിറ്റു; യുവാവ് അറസ്റ്റിൽ

  യമഹാ ആർ എക്സ് 100ൽ ബജാജ് എൻജിൻ ഘടിപ്പിച്ച് വിറ്റു; യുവാവ് അറസ്റ്റിൽ

  ആറ് മാസം മുൻപ് 73,000 രൂപയ്ക്കാണ് ആശിഷ് ചാത്തന്നൂർ ഇടനാട് പുഷ്പ വിലാസം വീട്ടില്‍ ജി. ചാക്കോയ്ക്ക് തന്‍റെ ഉടമസ്ഥതയിലുള്ള യമഹ ആര്‍.എക്സ് 100 ബൈക്ക് വിറ്റത്.

  • Share this:
   യമഹയുടെ ബൈക്കില്‍ ബജാജ് എന്‍ജിന്‍ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ മരുതമണ്‍പള്ളി കാറ്റാടി ആശിഷ് വില്ലയില്‍ അശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്.

   ആറ് മാസം മുൻപ് 73,000 രൂപയ്ക്കാണ് ആശിഷ് ചാത്തന്നൂർ ഇടനാട് പുഷ്പ വിലാസം വീട്ടില്‍ ജി. ചാക്കോയ്ക്ക് തന്‍റെ ഉടമസ്ഥതയിലുള്ള യമഹ ആര്‍.എക്സ് 100 ബൈക്ക് വിറ്റത്. ബൈക്ക് വാങ്ങിയ വ്യക്തി വാഹനം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടെ ബൈക്കില്‍നിന്നും ഇന്ധന ചോര്‍ച്ച ഉണ്ടാവുകയും തുടർന്ന് വര്‍ക് ഷോപ്പില്‍ എത്തിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ആര്‍.സി ബുക്കില്‍ രേഖപ്പെടുത്തിയ എന്‍ജിന്‍ നമ്പറും ചേസിസ് നമ്പറും വ്യത്യസ്തമാണെന്ന് അറിഞ്ഞതോടെ ആഷിഷുമായി ബന്ധപ്പെട്ടെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു.

   എന്നാൽ, ആശിഷ് ബൈക്ക് തിരികെ വാങ്ങാതിരിക്കുകയും കൊടുത്ത പൈസ തിരികെ നൽകാതിരിക്കുകയും ചെയ്തതോടെ ചാക്കോ കൊല്ലം ആർ ടി ഓഫീസിൽ പരാതി നൽകുകയായിരുന്നു. ബൈക്കിൽ എൻജിൻ ഘടിപ്പിച്ച ശേഷം ഇയാൾ നമ്പറും മാറ്റുകയായിരുന്നു. ഇതോടെ ചാക്കോ പോലീസിലും പരാതി നൽകുകയായിരുന്നു.

   പൊലീസ് അന്വേഷണം ആരംഭിച്ചതായി വിവരം കിട്ടിയ ആശിഷ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നൽകി. എന്നാൽ കോടതി ഇയാളുടെ അപേക്ഷ തള്ളി. ഇതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ സി.ഐ. രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റത്തിന് കേസെടുത്ത ആശിഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

   വിദ്യാർത്ഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസ്; ഇടനിലക്കാരൻ അറസ്റ്റിൽ

   വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ ഇടനിലക്കാരൻ പിടിയിൽ. പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ ആണ് അറസ്റ്റിലായത്.  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

   90,000 രൂപ വീതം വാങ്ങി രണ്ട്  വിദ്യാർത്ഥികൾക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ  സർട്ടിഫിക്കറ്റും, മഹാരാഷ്ട്രയിൽ നിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ച് നൽകിയത് നഫ്സലാണ്. ലണ്ടനിൽ ഹോസ്റ്റൽ മെസ്സിൽ കുറച്ചു കാലം ജോലി ചെയതിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽ നിന്നുമാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽ നിന്നും ഇയാൾക്ക് കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറുകയായിരുന്നു. 60,000 രൂപ ഹൈദരാബാദ് സ്വദേശിക്കും 30,000 രൂപ ഇയാൾക്കുമായിരുന്നു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേണമന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞത്.

   യു.കെ യിലെ കിംഗ്‌സ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. ഇൻറർനാഷണൽ ബിസിനസ് മാനേജ്മെൻറ് സ്റ്റഡീസിന് ചേരുന്നതിനാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത്. തുടർച്ചയായ  ദിവസങ്ങളിൽ യു.കെ യിലേക്ക് പോകാനെത്തിയ ഏഴു വിദ്യാർത്ഥികളെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയത്.
   Published by:Naveen
   First published:
   )}