മലപ്പുറം: അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്കൂട്ടര്‍ യാത്രക്കാരായ സഹോദരിമാര്‍ക്ക് യുവാവിന്റെ മര്‍ദനം. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്.
അതേസമയം പെണ്‍കുട്ടികള്‍ നല്കിയ പരാതിയില്‍ കേസെടുത്തെങ്കിലും തേഞ്ഞിപ്പാലം പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷന് ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചതെന്നും മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു.
പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറു കുറുകെയിട്ടു സ്കൂട്ടര്‍ തടയുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ യുവാവ് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് അസ്ന. ശനിയാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
Accident | ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു;കണ്ണൂരില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു
കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു(Death). അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയ മെഡിക്കല്‍സ് ജീവനക്കാരന് ഹാരിസ് (25) ആണ് മരിച്ചത്. അപകടത്തില്‍(Accident) കട പൂര്‍ണമായി തകര്‍ന്നു. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കര്‍ ലോറി.
റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേല്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.