• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide Attempt | ഭാര്യ പിണങ്ങിപ്പോയി; റെയില്‍വേ പാളത്തില്‍ തലവെച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം

Suicide Attempt | ഭാര്യ പിണങ്ങിപ്പോയി; റെയില്‍വേ പാളത്തില്‍ തലവെച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം

സ്റ്റേഷന്‍ മാസ്റ്ററുടെയും പൊലീസിന്റെ സമയോചിത ഇടപെടലാണ് യുവാവിന് രക്ഷയായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതിന്റെ വിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്(Suicide Attempt) യുവാവ്. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി 11.30നാണ് സംഭവം. സ്റ്റേഷനോട് ചേര്‍ന്ന് യുവാവ് പാളത്തില്‍ തലവെച്ച് കിടന്നായിരുന്നു യുവാവിന്റെ ആത്മഹത്യ ശ്രമം നടത്തിയത്.

    എന്നാല്‍ ഇത് സ്റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസുകാര്‍ ഉടനെ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ചു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷന്‍ മാസ്റ്ററുടെയും പൊലീസിന്റെ സമയോചിത ഇടപെടലാണ് യുവാവിന് രക്ഷയായത്.

    തലശേരി സ്വദേശിയായ യുവാവ് ലോറി ഡ്രൈവറാണ്. സിമന്റ് ഇറക്കാനാണ് ഒല്ലൂരില്‍ വന്നത്. മദ്യപിച്ചതിന് ശേഷമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ തൊഴിലുടമയെ വിളിച്ചുവരുത്തി അവരുടെ കൂടെ പറഞ്ഞുവിടുകയായിരുന്നു.

    Also Read-ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയി; പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് സ്വര്‍ണ വളകള്‍ ഊരിനല്‍കി സ്ത്രീ

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

    Suicide | യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഉപദ്രവം; നാണക്കേടുണ്ടാക്കി; ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യചെയ്ത് യുവാവ്

    മീററ്റ്: ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യ(Suicide) ചെയ്ത് യുവാവ്. മീററ്റ് സ്വദേശിയായ മഗന്‍ ശര്‍മായാണ്(35) മരിച്ചത്.  ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് നാല് യുവാക്കള്‍ ഉപദ്രവിച്ചെന്ന് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് മഗന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

    Also Read-Idukki | ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് 100 രൂപ;ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ട് ഉടമ

    തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ നാണക്കേടുണ്ടാക്കിയെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ യുവാവ് പറഞ്ഞു. തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ ഉടനെ മഗനെ ആശുപത്രിയിലെത്തിച്ചു.

    മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മഗന്‍ മരിക്കുന്നത്. എന്നാല്‍ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് റൂറല്‍ എസ്പി കേശവ് കുമാര്‍ പറഞ്ഞു.

    Also Read-Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാരന്‍; കാര്‍ പൂര്‍ണമായും കത്തിനശിച്ചു

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: