24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ; കോട്ടയത്ത് മരിച്ചത് വീടുവിട്ടിറങ്ങിയ യുവാവ്

കോട്ടയത്ത് വീട്ടുകാരോട് വഴക്കിട്ടു വീടുവിട്ടിറങ്ങിയ യുവാവിനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: October 21, 2020, 9:25 PM IST
24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ; കോട്ടയത്ത് മരിച്ചത് വീടുവിട്ടിറങ്ങിയ യുവാവ്
ലിഖിൽ
  • Share this:
കോട്ടയം; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിൽ കോട്ടയത്ത് വീട്ടുകാരോട് വഴക്കിട്ടു വീടുവിട്ടിറങ്ങിയ യുവാവിനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയും ഫോണിൽ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞ സങ്കടത്തിലാണ് യുവാവ് ജീവനൊടുക്കിയത്. പെരുവ ആറക്കൽ ജോസഫ്-ലൈസ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് മരിച്ചത്. പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ വീടു വിട്ടിറങ്ങിയ ലിഖിലിനെ വീടിന് കുറച്ചകലെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കും വീടിന്‍റെ മുകൾ നിലയിലെ മുറിയിൽ ലിഖിൽ ആരോടോ ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ പിതാവ് ഫോൺ പിടിച്ചു വാങ്ങി ഇയാളോട് ഉറങ്ങാൻ ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ വീട്ടുകാരുമായി വഴക്കിട്ട യുവാവ് വീട്ടിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.

ലിഖിലിനെ അന്വേഷിച്ചറങ്ങിയ വീട്ടുകാർ ഇതിനിടെ വെള്ളൂർ പൊലീസിലും വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷണം തുടരുന്നതിനിടെ പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ ആളുകളാണ് പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപത്തു നിന്നും ദേഹമാസകലം പൊള്ളലേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്.

ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് 5 ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ പള്ളിയില്‍ നടക്കും.

ഒഇഎൻ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനാണ് ലിഖിൽ. കുറച്ചു നാളായി ഇയാൾ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നുണ്ട്. സഹോദരങ്ങൾ ജിഞ്ചു ജോസഫ്, ലിനു ജോസഫ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Anuraj GR
First published: October 21, 2020, 9:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading