നാട്ടുകാർ നോക്കി നിൽക്കേ യുവാവ് കത്തിക്കരിഞ്ഞു; സംഭവം തൃശൂരിൽ ഫ്ലക്സ് ബോർഡ് അഴിക്കാൻ കയറിയപ്പോൾ

പരസ്യ ബോർഡ് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

News18 Malayalam | news18-malayalam
Updated: July 9, 2020, 11:18 AM IST
നാട്ടുകാർ നോക്കി നിൽക്കേ യുവാവ് കത്തിക്കരിഞ്ഞു; സംഭവം തൃശൂരിൽ ഫ്ലക്സ് ബോർഡ് അഴിക്കാൻ കയറിയപ്പോൾ
തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
  • Share this:
തൃശ്ശൂർ: നാട്ടുകാർ നോക്കി നിൽക്കെ കെട്ടിടത്തിന് മുകളിൽ നിന്ന് ഫ്ലക്സ് ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് കത്തിക്കരിഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പഴയ ഫ്ലക്സ് ബോർഡ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് അപകടത്തിൽ പെട്ടത്. പരസ്യ ബോർഡ് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

TRENDING: Covid 19 Super Spreading | തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു [NEWS]തിരുവനന്തപുരം നഗരപരിധിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു [NEWS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]
നിമിഷങ്ങൾക്കുള്ളിൽ യുവാവ് കത്തിക്കരിഞ്ഞ്  ചാരമായി മാറി. നാട്ടുകാർക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല. പത്ത് മണിയോടെയാണ് സംഭവം.

പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹത്തിൽ നിന്ന് അപ്പോഴും പുക വമിക്കുന്നുണ്ടായിരുന്നു.
Published by: Naseeba TC
First published: July 9, 2020, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading