• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെൺ സുഹൃത്ത് കൊക്കയിലേക്ക് വീണതുകണ്ട് യുവാവ് ആത്മഹത്യ ചെയ്തു; 26 മണിക്കൂറിന് ശേഷം പെൺകുട്ടിയെ രക്ഷപെടുത്തി

പെൺ സുഹൃത്ത് കൊക്കയിലേക്ക് വീണതുകണ്ട് യുവാവ് ആത്മഹത്യ ചെയ്തു; 26 മണിക്കൂറിന് ശേഷം പെൺകുട്ടിയെ രക്ഷപെടുത്തി

യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി  സഹോദരി രംഗത്തെത്തി.

alex

alex

  • Last Updated :
  • Share this:
    കട്ടപ്പന: നാടുകാണി പവലിയന് സമീപം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി  സഹോദരി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) എം.എച്ച്‌.ജോസഫി(സാബു)ന്റെ മകന്‍ അലക്‌സാ(23)ണ് മരിച്ചത്.

    അലക്സിനൊപ്പം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ നാടുകാണി പവലിയനിൽനിന്ന് 250 അടി താഴ്ചയിൽനിന്ന് കണ്ടെത്തി. 26 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി അവശനിലയിൽ കിടന്നതിന് സമീപത്താണ് അലക്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി കൊക്കയിലേക്ക് വീണതോ, യുവാവ് തള്ളിയിട്ടതോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്.

    നാടുകാണി പവലിയനിലെ പാറക്കെട്ടിൽ ഇരുന്ന സംസാരിക്കുമ്പോൾ പെൺകുട്ടി താഴെ വീഴുകയായിരുന്നു. 250 അടി താഴ്ചയിലേക്കു വീണ പെൺകുട്ടിയെ അന്വേഷിച്ച് താഴേക്കു ഇറങ്ങിയ യുവാവ് ബോധരഹിതയായ നിലയിൽ പെൺകുട്ടി കിടക്കുന്നതാണ് കണ്ടത്. പെൺകുട്ടി മരിച്ചതാകാമെന്ന് തെറ്റിദ്ധരിച്ച് സമീപത്തെ മരക്കൊമ്പിൽ സ്വന്തം ജീൻസ് ഉപയോഗിച്ച് അലക്സ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

    പെണ്‍കുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു ഇരുവരുടേയും രക്ഷിതാക്കള്‍ കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കി. മൊബൈൽ ഫോണുകളും ടവറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യ ഘട്ടത്തിൽ കാര്യമായ ഒരു വിവരവും ലഭിച്ചില്ല. അതിനിടിയാലണ് വെള്ളിയാഴ്ച ഉച്ചയ്ക്കു പവിലിയന് സമീപത്ത് അലക്‌സിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി.

    Also Read- തൃശൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; മകനും വെട്ടേറ്റു

    ബൈക്കിൽ കണ്ട സ്കൂൾ ബാഗിലെ പുസ്തകത്തിൽ ഒരു പെൺകുട്ടിയുടെ പേര് കണ്ടു. ഈ പേര് പൊലീസ് സംഘം ഉച്ചത്തിൽ വിളിച്ചപ്പോഴാണ് താഴ്ചയിൽനിന്ന് പെൺകുട്ടി തിരിച്ചു ശബ്ദമുണ്ടാക്കിയത്. പൊലീസ് അടുത്തെത്തുമ്പോൾ തീരെ അവശയായിരുന്നു പെൺകുട്ടി. എസ്‌ഐ.മാരായ മനോജും ഐസക്കും സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷും സാഹസികമായി പാറക്കെട്ടിലൂടെ ഇറങ്ങിയാണ് പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ മുകളില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്.

    തൊട്ടടുത്തു തന്നെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അലക്സിന്‍റെ മൃതദേഹവും ഫയർഫോഴ്സ് സംഘം തന്നെ മുകളിലെത്തിച്ചു. പിന്നീട് പോസ്റ്റുമോർട്ടത്തിനായി മാറ്റി. പെൺകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടി ആരോഗ്യനില വീണ്ടെടുക്കുമ്പോൾ മൊഴിടെയുക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇങ്ങനെ സംഭവത്തിന്‍റെ നിജസ്ഥിതി അറിയാനാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.

    അതേസമയം അലക്സിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അലക്സിനെ കൊലപ്പെടുത്തിയതാകാമെന്നാണ് സഹോദരിയുടെ ആരോപണം. അലക്സ് തൂങ്ങിമരിച്ചതാകാമെന്ന പൊലീസ് നിഗമനം വിശ്വസിക്കാനാകുന്നില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
    Published by:Anuraj GR
    First published: