കൊഴിഞ്ഞാമ്പാറ: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് പണം നഷ്ടമായ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന് സജിത്തിനെയാണ് (22) ബുധനാഴ്ച കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഓണ്‍ലൈനായി ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞാലുള്ള ആശങ്കയും ഭയവും കൊണ്ടായിരിക്കാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. കൊഴിഞ്ഞാമ്പാറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി. അമ്മ: ധനലക്ഷ്മി. സഹോദരങ്ങള്‍: സത്യന്, സജിത.
Death | ഡ്രൈവർ ലോറിയിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് രണ്ട് മാസം മുമ്പ് വിവാഹിതനായ യുവാവ്
തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവർ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ (Found dead). കഴക്കൂട്ടം ചന്തവിള കിൻഫ്ര ഫിലിം പാർക്കിനു (Kinfra Film Park) സമീപം പാർക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത് (31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. പാർക്ക് ചെയ്തിരുന്ന ലോറിയുടെ വശത്ത് തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലോറിയിൽ തന്നെ ഉണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്.
യാത്രക്കാരാണ് മൃതദേഹം കണ്ടത്. കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ആളിനെ തിരിച്ചറിഞ്ഞത്. പത്തനംതിട്ടയിൽ നിന്ന് ബന്ധുക്കൾ എത്തിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സുജിത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് മാസം മുൻപായിരുന്നു സുജിത്തിന്റെ വിവാഹം നടന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തേക്ക് ഗ്ലാസ് കയറ്റിവന്ന ലോറിയിലെ ഡ്രൈവറായിരുന്നു സുജിത്ത്. ലോഡുമായി വന്നപ്പോൾ ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ലോറി. ലോറിക്കുള്ളിൽ നിന്നും മദ്യക്കുപ്പിയും പോലീസ് കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.