കൊച്ചി: തിരക്കേറിയ നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമെന്ന് പൊലീസ്. പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കാനുള്ള കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. കലൂർ ദേശാഭിമാനി ജങ്‌ഷനിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്.
കലൂർ ദേശാഭിമാനി ജങ്‌ഷനിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5.15ഓടെയാണ് കലൂരിൽ നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നില്‍ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് റോഡിലേക്ക് എത്തുന്നതും. ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്. ആദ്യം ഫുട്പാത്തിൽ ഇരുന്ന് കൈയുടെ ഞരമ്പ് മുറിക്കാൻ യുവാവ് ശ്രമിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. പിന്നീട് കഴുത്ത് മുറിക്കാൻ ശ്രമിക്കുന്നതായും കാണാം.
അതിനുശേഷമാണ് റോഡിലേക്ക് ഇറങ്ങി കഴുത്തിൽ കുത്തി മുറിവേൽപ്പിച്ചത്. ഇതോടെ കുഴഞ്ഞുവീണ യുവാവിനെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Found Dead | തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ നഗരൂർ സ്വദേശി ആകാശാണ് (28) മരിച്ചത്. ഡി.വൈ.എഫ്.ഐ വെള്ളല്ലൂർ മേഖലാ ജോയിന്‍റ് സെക്രട്ടറിയാണ് ആകാശ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആകാശിന്‍റെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.