ആലപ്പുഴ: മാവേലിക്കരയിൽ ടെലഫോൺ ടവറിൽ കയറി മുപ്പത്തിയാറുകാരൻ ആത്മഹത്യ ചെയ്തു. മാവേലി കാട്ടുവള്ളി സ്വദേശി ഗണപതി എന്ന് വിളിക്കുന്ന ശ്യാംകുമാർ ആണ് മരിച്ചത്. ഒരു മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. മദ്യപിച്ചെത്തിയ ശ്യാം ഇന്നലെ ഭാര്യയെ മർദ്ധിച്ചിരുന്നു. തുടർന്ന് ഭാര്യ വനിതാ സെല്ലിൽ പരാതി നൽകുമെന്ന് ശ്യാമിനോട് പറഞ്ഞിരുന്നു. തുടർന്ന് ശ്യാം ഇന്ന് രാവിലെയോടെ തൻ്റെതായ ഒരു പരാതി നൽകനായി മാവേലിക്കര സ്റ്റേഷനിലെത്തി. പൊലീസ് ഭാര്യയുമായി ബന്ധപ്പെട്ടെങ്കിലും അവർക്ക് മറ്റ് പരാതികൾ ഇല്ല എന്നറിയിച്ചു. പരാതി കേട്ട ശേഷം പൊലിസ് ഇയാളെ പറഞ്ഞു വിട്ടു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ശ്യാം മദ്യപിച്ച് തിരിച്ചെത്തി മുനിസിപ്പാലിറ്റി പരിധിയില്‍ ഉച്ചവരെ ശ്യാം തുടർന്നു. പിന്നീട് മാവേലിക്കര നഗരസഭയ്ക്കടുത്ത് ബിഎസ്എൻഎൽ ഓഫീസിൻ്റെ ടെലഫോൺ ടവറിൽ ശ്യാം കയറി. ആദ്യം ആരുടെയും ശ്രദ്ധയിൽ ഇത് പെട്ടില്ലെങ്കിലും ശ്യാം ബഹളമുണ്ടാക്കിയതോടെ ജനം തടിച്ചുകൂടി. പിന്നീട് ആളുകളെ മുൾമുനയിൽ നിർത്തുന്ന സംഭവങ്ങളാണ് ഉണ്ടായത്. മൂന്ന് മണിയോടെ ടവറിൽ കയറിയ ശ്യാം ആത്മമഹത്യാ ഭീഷിണി മുഴക്കാൻ തുടങ്ങി. Also Read-'ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് സംസാരിച്ചിട്ടില്ല': ആരോപണം നിഷേധിച്ച് എം സി ജോസഫൈന്‍
ജനങ്ങൾ താഴെ ഇറങ്ങാൻ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും ശ്യാം അതിന് കൂട്ടാക്കിയില്ല. കൂടുതൽ ഉയരങ്ങളിലേക്ക് ശ്യാം കയറിപ്പോയി. ഒടുവിൽ ടവറിൻ്റെ ഏറ്റവും ഉയരത്തിലെത്തി. പിന്നെ ശ്യാം ഭാര്യ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനോടകം തൊട്ടടുത്തുള്ള സ്റ്റേഷനുകളിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ശ്യാമിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഭാര്യ അവിടേക്കെത്തണമെന്ന ആവശ്യം അവരോടും ശ്യാം ആവർത്തിച്ചു. തുടര്‍ന്ന് ഭാര്യയെ പൊലീസ് കൂട്ടിക്കൊണ്ട് വന്നു.പിന്നീട് ഭാര്യ വന്നുവെന്ന് പൊലീസ് മൈക്കിലൂടെ അനൗൺസ് ചെയ്തു. തുടർന്ന് ഭാര്യയ്ക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്ന് എഴുതി നൽകണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ശ്യാമിൻ്റെ ഭാര്യ വെള്ളക്കടലാസിൽ അത്തരത്തിൽ എഴുതി നൽകുകയും ചെയ്തു. പിന്നീട് കടലാസ് കാട്ടി അനുനയിപ്പിക്കാനായി ശ്രമം.പലതവണ ആവശ്യപ്പെട്ടിട്ടും ശ്യാം കൂട്ടാക്കിയില്ല. തുടർന്ന് പൊലീസും ഫയർഫോഴ്സും ടവറിലേക്ക് കയറാൻ ശ്രമിച്ചു. കണ്ണീരോടെ ശ്യാമിൻ്റെ ഭാര്യയും അവിടെ തുടർന്ന്. എന്നാൽ ആവശ്യപ്പെട്ട കാര്യങ്ങൾ എഴുതി നൽകിയിട്ടും വഴങ്ങാത്ത ശ്യാം ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചു.കൂടുതൽ ഉയരത്തിലേക്ക് കയറി ടവറിൻ്റെ അഗ്രഭാഗത്ത് എത്തി. ഭാര്യയെ വിളിച്ച് വരുത്തിയത് അവർക്ക് മുന്നിൽ ആത്മഹത്യ ചെയ്യാനാണെന്ന് ശ്യാം വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഉടുത്തിരുന്ന മുണ്ട് ഊരി അത് ടവറിൽ കെട്ടി. തൂങ്ങി മരിക്കാനായി ശ്രമം. ആദ്യം ടവറിൽ കുരുക്കിട്ട് തൂങ്ങി എന്നാൽ ആദ്യ ശ്രമം പരാജയപ്പെട്ടു. മുണ്ട് കീറി ശ്യാം താഴേക്ക് വീണു. ടവറിൻ്റെ കമ്പികൾക്കിടയിൽ കുരുങ്ങി നിന്നു.ഇതിനിടയിൽ ഫയർഫോഴ്സ് വേഗത്തിൽ ടവറിന് മുകിലേക്ക് വേഗത്തിൽ കയറി. പക്ഷെ അവർ മുകളിലെത്തുന്നതിന് മുമ്പ് ശ്യാമിന് ബോധം വീണു. വീണ്ടും മുകളിലേക്ക് കയറി മുണ്ടിൽ തന്നെ കുരുക്ക് മുറുക്കി തൂങ്ങി മരിക്കുകയായിരുന്നു. മാവേലിക്കര ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് വണ്ടാനം മെഡിക്കൽ കോളേജിൽ മാനസീകാരോഗ്യ ചികിത്സക്ക് ശേഷം ശ്യാം മടങ്ങിയെത്തിയത്
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
മാവേലിക്കരയില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവ് തൂങ്ങി മരിച്ചു; മരിച്ചത് മാവേലിക്കര കാട്ടുവള്ളി സ്വദേശി
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പോലീസ്
വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ
'മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്'; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ
'കല്യാണത്തെ' ചൊല്ലി കലിപ്പ്; കെപിസിസി ഓഫീസിൽ KSU നേതാക്കൾ തമ്മിലടിച്ചു; നിഷേധിച്ച് നേതൃത്വം
നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു
തട്ടിപ്പ് കേസിലെ പ്രതി ഫോൺ പേ വഴി 263 രൂപ നൽകി; ഹോട്ടലുടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
'എവിടെക്കൊണ്ടു വിട്ടാലും അരിക്കൊമ്പൻ തിരികെ വരും'; കെ ബി ഗണേഷ് കുമാർ
ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു; ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകൾ