• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാ-തൊടുപുഴ ഹൈവേയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പാലാ-തൊടുപുഴ ഹൈവേയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഇടിയുടെ ആഘാതത്തിൽ കാര്‍ തലകീഴായി മറിഞ്ഞിരുന്നു. ബൈക്കിന്റെ മുൻചക്രം ഇളകിമാറി

  • Share this:

    തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലാ- തൊടുപുഴ റൂട്ടില്‍ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം. കുറവിലങ്ങാട് പകലോമറ്റം തട്ടാറതറപ്പിൽ വിമൽ ബാബു (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുറവിലങ്ങാട് സ്വദേശി ജിസ്മോന് (20) പരുക്കേറ്റു. തിങ്കളാഴ്ച പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.

    പരിക്കേറ്റ ജിസ്മോനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് നിന്ന് പാലായിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച ശേഷം എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് നിഗമനം.

    Also Read-നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു

    ഇടിയുടെ ആഘാതത്തിൽ കാര്‍ തലകീഴായി മറിഞ്ഞിരുന്നു. ബൈക്കിന്റെ മുൻചക്രം ഇളകിമാറി. വിമൽ ബാബുവിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

    Published by:Jayesh Krishnan
    First published: