• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കേറ്റിംഗിനിടെ കാറിടിച്ച് തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിനടുത്ത് യുവാവ് മരിച്ചു

സ്കേറ്റിംഗിനിടെ കാറിടിച്ച് തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിനടുത്ത് യുവാവ് മരിച്ചു

ഗുരുതരമായി പരിക്കേറ്റ യുവാവിനെ അതേ കാറില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

  • Share this:
തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സ്‌കേറ്റിങ്ങിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാഹുലിനെ അതേ കാറില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.
Published by:Arun krishna
First published: