തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് (Bike Accident) യുവാവ് മരിച്ചു. പിരപ്പൻകോട് കൈതറ പേങ്ങാട്ടു വീട്ടിൽ പാലാഴിയിൽ പ്രദീപിന്റെ മകൻ പ്രണവ് ( 26 ) ആണ് മരിച്ചത്. പോത്തൻകോട്-പൗഡിക്കോണം റോഡിൽ ശാന്തിപുരം ജംങ്ഷന് സമീപം ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പോത്തൻകോടിൽ നിന്നും പൗഡീക്കോണത്തേക്കു വരുന്നതിനിടെ പ്രണവിന്റെ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
യുവാവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രണവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. സംസ്ക്കാരം ഇന്ന് നടക്കും.
പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാർ കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
കൊച്ചി: നിയന്ത്രണം വിട്ട കാർ ദേശീയപാതയരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവ നൊച്ചിമ സ്വദേശി ബക്കർ (62) ആണ് മരിച്ചത്.'
കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായിരുന്നു ബക്കർ. ആലുവ - മുട്ടം തൈക്കാവിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
അമിത വേഗതയിൽ എത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചായ കുടിച്ചു കൊണ്ടിരുന്നവരും വഴിയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത അഞ്ചു കുട്ടികളായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആറുദിവസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം പുഴയിൽ; കാണാതായത് വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ
മലപ്പുറം: വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ആര്യയുടെ മൃതദേഹമാണ് പുഴയിൽനിന്ന് കണ്ടെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കോഴിക്കോട് കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായി ഇന്നലെയാണ് ആര്യ സ്വന്തം വീട്ടിലെത്തിയത്. ഇവിടെ നിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാനായി അടുത്ത കടയിലേക്ക് പോയ ആര്യയെ കാണാതാകുകയായിരുന്നു.
Also Read-
Bomb Attack | ജിഷ്ണു മരിച്ചത് സുഹൃത്തുക്കൾ നടത്തിയ ബോംബേറിൽ; രണ്ടുപേർ കസ്റ്റഡിയിൽ
ഏറെ നേരം കഴിഞ്ഞിട്ടും ആര്യ തിരികെ വരാത്തതതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കടലുണ്ടി പുഴയ്ക്ക് സമീപം കണ്ടത്. ഇതേത്തുടർന്ന് പുഴയിൽ ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉച്ചയോടുകൂടിയാണ് കോട്ടക്കടവിനടുത്ത് മണ്ണൂരിൽനിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും ശാശ്വതും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ആര്യയുടെ വീട്ടുകാരും ബന്ധുക്കളും ശാശ്വതിന്റെ വീട്ടിൽ പോയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായാണ് ആര്യ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം വന്നത്. ഉച്ചയ്ക്കുശേഷം വീട്ടിൽനിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പോയതായിരുന്നു ആര്യ. വീടിന് സമീപത്തെ കടയിലേക്ക് സ്കൂട്ടറിലാണ് ആര്യ യാത്ര തിരിച്ചത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ആര്യ തിരികെ വരാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയത്. ഇതിനിടെ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുഴവക്കത്തുനിന്ന് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.