ആലപ്പുഴ: തമിഴ്നാട്ടിലുണ്ടായ ബൈക്ക് അപകടത്തില്‍(Accident) ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ചു(Death). ചെറുതന പത്താം വാര്‍ഡ് മഴമഞ്ചേരില് വീട്ടില്‍ ശ്രീജിത്ത് (36 ) ആണ് മരിച്ചത്. ഈറോഡ് വെച്ച് ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയാണ്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഭാര്യ: രഞ്ജിനി മകള്‍: ഗൗരി. സംസ്കാരം ബുധനാഴ്ച നടക്കും.
Fire | ആലപ്പുഴയില്‍ വീടിന് തീ പിടിച്ചു; കംപ്യൂട്ടറും ഇരുചക്രവാഹനമടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടം
ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം പുലര്‍ച്ച നാല് മണിയോടെ കാളാത്തുപള്ളിയുടെ എതിര്‍വശം കൊറ്റംകുളങ്ങര വാര്‍ഡില്‍ വെളുത്തേടത്ത് ഹൗസില്‍ വി. എ. ജോസഫിന്റെ വീടിനാണു തീപിടിച്ചത്.
കംപ്യൂട്ടറും ഇരുചക്രവാഹനവും കയറ്റി അയയ്ക്കാന്‍ സൂക്ഷിച്ചിരുന്ന 60 കെട്ട് ഭൂവസ്ത്രവും അടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടിത്തത്തില്‍ ഉണ്ടായത്. വീടിനുള്ളിലെ കട്ടില്, കസേര എന്നിവയടക്കം കത്തിനശിച്ചതിനൊപ്പം മുറിയിലെ ഭിത്തിക്കും കേടുപാടുസംഭവിച്ചിട്ടുണ്ട്.
ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍നിന്നും അഗ്നിശമന സേനയുടെ മൂന്നുവണ്ടികളെത്തിയതാണ് തീ അണച്ചത്. കാര്‍പോര്‍ച്ചിനോട് ചേര്‍ന്നുള്ള കംപ്യൂട്ടര്‍ മുറിയില്‍നിന്നുള്ള ഷോര്‍ട്സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടിത്തമെന്നാണ് അഗ്നിരക്ഷാസനേയുടെ നിഗമനം.
അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ പി. ബി. വേണുകുട്ടന്റെയും ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍ എച്ച്. സതീശന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Bike accident