• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിക്കാൻവന്ന യുവാവ് കാറിൽ മരിച്ച നിലയിൽ; കാർ എ സി യിലെ വിഷവാതകം മരണകാരണം?

അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിക്കാൻവന്ന യുവാവ് കാറിൽ മരിച്ച നിലയിൽ; കാർ എ സി യിലെ വിഷവാതകം മരണകാരണം?

എ.സിയിൽ നിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ചതാവാം മരണകാരണം എന്ന് പ്രാഥമിക നിഗമനത്തിനം. ഗാന്ധിനഗർ പോലീസ് നടപടികൾ സ്വീകരിച്ചു.

  • Last Updated :
  • Share this:
    കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് പാർക്കിംഗിലെ കാറിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. അച്ഛൻറെ ശാസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യുവാവ്. മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന് മുൻവശത്താണ്
    കാറ് പാർക്ക് ചെയ്തിരുന്നത്. ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പി എസ് അഖിലാണ്(31) മരിച്ചത്. കാറിന്റെ എ.സിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം മാത്രമേ മരണകാരണം കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുകയൊള്ളൂ.

    ബുധനാഴ്ച അഖിലിന്റെ പിതാവിന് കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമ്മയ്ക്കൊപ്പമായിരുന്നു അഖിൽ ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് അമ്മയോട് തലവേദന എടുക്കുന്നു, അല്പനേരം ഇരിക്കട്ടെ എന്നു പറഞ്ഞ് അഖിൽ കാറിന്റെ അടുത്തേക്ക് പോയത്. നാലുമണിയായിട്ടും കാണാതായപ്പോൾ അമ്മ ഫോണിൽ വിളിച്ചു.
    മറുപടി കിട്ടാതെ വന്നതിനേ തുടർന്ന് അന്വേഷിച്ചപ്പോളാണ് കാറിൽ ബോധരഹിതനായി കിടന്ന അഖിലിനെ കണ്ടത്. പെട്ടന്ന് അടുത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അഖിലിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.

    Also read: നമ്പർ പറയാതെ മാറ്റിവെച്ച ടിക്കറ്റിന് 75 ലക്ഷം; ചില്ലറ മാറാൻപോയ വഴി വന്ന ഭാഗ്യം; വിശ്വസിക്കാനാകാതെ സന്ധ്യമോൾ

    കാറിന്റെ സ്റ്റിയറിങ്ങിൽ കൈവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലെ പാടുകളുണ്ടായിരുന്നു. ഇതാണ് എ.സിയിൽ നിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ചതാവാം മരണകാരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനം.
    ഗാന്ധിനഗർ പോലീസ് ഈ മരണത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

    see also : പ്രസവത്തിനു പിന്നാലെ കൊല്ലത്ത് യുവതി മരിച്ച സംഭവം; കുഞ്ഞിന്റെ സ്ഥിതി ഗുരുതരം; ചികിത്സാപ്പിഴവിൽ പോലീസ് അന്വേഷണം
    Published by:Amal Surendran
    First published: