HOME /NEWS /Kerala / കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു

കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു

ഉടൻ തന്നെ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉടൻ തന്നെ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉടൻ തന്നെ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • Share this:

    വയനാട്: പനമരം വരദൂരില്‍ കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. താഴെ വരദൂര്‍ പ്രദീപിന്റെ (സമ്പത്ത്) മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. താഴെ വരദൂര്‍ ചൗണ്ടേരി റോഡിലാണ് അപകടം. താഴെവരദൂര്‍ ടെലഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് എത്തിയ കാര്‍ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

    Also read-താമരശ്ശേരി ചുരത്തിൽ കുട്ടികളടക്കം നാലംഗ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; യുവതി മരിച്ചു

    അപകടത്തെ തുടർന്ന് നാട്ടുക്കാർ ഉടൻ തന്നെ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച അഖിലിന്റെ പിറന്നാളായിരുന്നു. ഇതിന്റെ ഭാഗമായി കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷിക്കാൻ പോയതായിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പ്രമീള. ആതിര ഏക സഹോദരിയാണ്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Accident, Man died, Wayanad