• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പു കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പു കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു

വീട്ടിലെ പറമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടയിലായിരുന്നു അപകടം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ആലപ്പുഴ: മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ ഇരുമ്പ് കൊളുത്ത് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പുറക്കാട് പുത്തന്‍ പറമ്പില്‍ ഉദയഭാനു- ലിസി ദമ്പതികളുടെ മകന്‍ ഹരികൃഷ്ണന്‍ (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ന് വീട്ടിലെ പറമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടയിലായിരുന്നു അപകടം.

    തോട്ടിയില്‍ ഉപയോഗിച്ചിരുന്ന വളഞ്ഞ കമ്പി കെട്ടഴിഞ്ഞ് ഹരികൃഷ്ണന്റെ തലയില്‍ വീഴുകയായിരുന്നു. തലയില്‍ തറച്ച കമ്പി ഊരിയെടുത്ത് ഹരികൃഷ്ണനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഇല്ലാതായത് കൈകാലുകൾ തളർന്ന അമ്മയുടെയും സഹോദരന്റെയും ഏക അത്താണി

    പാലക്കാട് ഓങ്ങല്ലൂരില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. വാണിയംകുളം പുലാച്ചിത്ര സ്വദേശി കുന്നക്കാല്‍ത്തൊടി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കിഷോർ (26) ആണു മരിച്ചത്. ഓങ്ങല്ലൂര്‍ പോക്കുപ്പടി മാട് ഇറക്കത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. വാണിയംകുളത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന കിഷോര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു.

    റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഷൊര്‍ണൂരില്‍നിന്ന് അഗ്നിരക്ഷാസേനാ യൂണിറ്റും എത്തിയിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ് കിഷോര്‍. അമ്മ: ഗിരിജ. സഹോദരങ്ങള്‍: കിരണ്‍, ഷിജിത്ത്.

    കൈകാലുകള്‍ക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങളെല്ലാം നോക്കി അവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് കിഷോര്‍ ചൊവ്വാഴ്ചയും വീട്ടില്‍നിന്നിറങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യലാബിലേക്ക് ജോലിക്കായി പോകവെയാണ് സ്വകാര്യബസ് ഇടിച്ചത്. വീടെന്ന കിഷോറിന്റെ സ്വപ്നം മാത്രമല്ല, കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്. അമ്മയും സഹോദരനുമായി കിഷോര്‍ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലാണ് താമസം. പുലാച്ചിത്രയില്‍ പുതിയ വീടിന്റെ പണി നടന്നുവരികയായിരുന്നു. ഇവിടേക്ക് ഇരുവരെയും മാറ്റണമെന്നത് കിഷോറിന്റെ വലിയ സ്വപ്നമായിരുന്നെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

    കിഷോര്‍ കുട്ടിയായിരിക്കുമ്പോഴേ അച്ഛന്‍ കൃഷ്ണന്‍കുട്ടി മരിച്ചു. അമ്മ ഗിരിജ (48) പത്തുവര്‍ഷത്തിലേറെയായി കൈകാലുകള്‍ തളര്‍ന്നു കിടപ്പിലാണ്. ഈ സങ്കടത്തില്‍ കഴിയുമ്പോഴാണ് മൂത്തസഹോദരന്‍ കിരണിനും (27) ഇതേ അസുഖം പിടിപെട്ടത്. ഇതോടെ, രണ്ടുപേരുടെയും പരിപാലനമെല്ലാം കിഷോറിന്റെ ചുമലിലായി.
    Published by:Rajesh V
    First published: