• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുഹൃത്തുക്കൾക്ക് ടെറസിൽ വെള്ളവുമായെത്തി: യുവാവ് വൈദ്യുതിലൈനിൽ തട്ടി റോഡിൽ വീണു മരിച്ചു

സുഹൃത്തുക്കൾക്ക് ടെറസിൽ വെള്ളവുമായെത്തി: യുവാവ് വൈദ്യുതിലൈനിൽ തട്ടി റോഡിൽ വീണു മരിച്ചു

വൈദ്യുതി ലൈനിലും കടയുടെ ബോർ‍ഡിലും തട്ടി താഴേക്ക് വീഴുകയായിരുന്നു.

  • Last Updated :
  • Share this:
    കുമരകം: കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുതി ലൈനിൽ തട്ടി റോഡിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചെറുതോണി കരിമ്പൻമണിപ്പാറ കോച്ചേരിക്കുടിയിൽ ജോളിയുടെ മകൻ അമൽ(24) ആണ് മരിച്ചത്. ഹോട്ടൽ ജീവനക്കാരനാണ് അമൽ. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

    മറ്റൊരു സ്ഥലത്ത് തമാസിക്കുന്ന അമൽ ബോട്ട് ജെട്ടിയിലെ ലോഡ്ജിൽ താമസിക്കുന്ന സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് കുപ്പിവെള്ളവുമയി എത്തിയതായിരുന്നു. സുഹൃത്തുക്കൾ ടെറസിൽ കാണുമെന്ന് കരുതി അവിടെ എത്തിയപ്പോൾ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കുന്നതിനിടെ വീഴുകയായിരുന്നു.

    വൈദ്യുതി ലൈനിലും കടയുടെ ബോർ‍ഡിലും തട്ടി താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് സുഹൃത്തുക്കൾ എത്തി അമലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കരിമ്പൻ‌ സെന്‌റ് മേരീസ് പള്ളിയില്‍ നടക്കും. അമ്മ: ലാലി, സഹോദരൻ: അലൻ.

    സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

    തിരുവനന്തപുരം: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാർത്ഥിനി മരിച്ചു. ഇടിഞ്ഞാര്‍ വിട്ടികാവില്‍ ശശിയുടെ മകള്‍ അപര്‍ണയാണ് (14) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാലോട് റേഞ്ച് ഓഫീസിന് മുമ്പില്‍വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം.

    റോഡിന് വശത്തുകൂടി നടന്ന് പോകുകയായിരുന്ന അപര്‍ണയെ പിറകില്‍നിന്നുവന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു അപര്‍ണ. അമ്മ പരേതയായസജിത, സഹോദരൻ മനു.
    Published by:Jayesh Krishnan
    First published: