കോട്ടയം: മുണ്ടക്കയത്ത് ഇലക്ട്രിക് വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെ വാൾ തെന്നി മരത്തിൽ നിന്നും വീണു യുവാവ് മരിച്ചു. മുണ്ടക്കയം മുരിക്കുംവയൽ കൈപ്പൻ പ്ലാക്കൽ വിനോദ് (47) ആണ് മരിച്ചത്. കുഴിമാവിന് സമീപം മൂഴിക്കലിൽ ഇന്ന് രാവിലെയാണ് അപകടം.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരത്തിന് മുകളിൽ കയറി ഇലക്ട്രിക് വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടയിൽ വാൾ തെന്നി മരത്തിൽ കെട്ടിയ വടത്തിൽ തട്ടി വടം പൊട്ടി വിനോദ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ 35ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനോദ് കോൺഗ്രസ് വാർഡ് പ്രസിഡന്റാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.