• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death |ഇടുക്കിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

Death |ഇടുക്കിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഷിബുവിന്റെ ഭാര്യ ജിന്‍സി ഗര്‍ഭിണിയാണ്. അതിനാല്‍ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികള്‍ ഷിബുവായിരുന്നു ചെയ്തിരുന്നത്.

  • Share this:
    ഇടുക്കി: കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്‌സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

    ഷിബുവിന്റെ ഭാര്യ ജിന്‍സി ഗര്‍ഭിണിയാണ്. അതിനാല്‍ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികള്‍ ഷിബുവായിരുന്നു ചെയ്തിരുന്നത്. രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിച്ചത്.

    പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ വന്നിടിച്ചു. തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

    Couples Died | വീടിന് തീപിടിച്ചു ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ; കത്തിനശിച്ചത് രണ്ടുദിവസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്

    ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. ഇടുക്കി പുറ്റടി സ്വദേശി രവീന്ദ്രൻ(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    പൊള്ളലേറ്റ് പുറത്തേക്ക് ഓടിയ ശ്രീധന്യയുടെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഇവർ എത്തിയതിന് ശേഷമാണ് തീ അണയ്ക്കാനായത്. രവീന്ദ്രനെയും ഉഷയെയും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. വീട് പൂർണമായി കത്തിനശിച്ച നിലയിലാണ്.

    ലൈഫ് പദ്ധതി പ്രകാരം വീട്ടിൽ രണ്ടു ദിവസം മുമ്പാണ് രവീന്ദ്രനും കുടുംബവും താമസം തുടങ്ങിയത്. ഏറെ കഷ്ടപ്പെട്ടാണ് ലൈഫ് പദ്ധതിയിലെ വീട് രവീന്ദ്രന് പൂർത്തിയാക്കാനായത്. എന്നാൽ ഗൃഹപ്രവേശം നടത്തി മൂന്നാം ദിവസം ദമ്പതികളുടെ മരണവാർത്തയാണ് നാടിനെ നടുക്കിയത്.

    തേൻ ശേഖരണത്തിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു; ഓടിയെത്തിയ സ്ത്രീയുടെ കയ്യിൽ നിന്ന് വീണ് കുഞ്ഞും മരിച്ചു

    വയനാട്: മേപ്പാടിയിൽ (wayanad)തേൻ ശേഖരണത്തിനിടെ അപകടത്തിൽപെട്ട് ആദിവാസി യുവാവ് മരിച്ചു. മൂപ്പൈനാട് പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജൻ വീഴുന്നത് കണ്ട് ഓടിവന്ന സ്ത്രീയുടെ കയ്യിൽ നിന്ന് വീണ് നാല് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.

    രാജന്റെ സഹോദരി കാടയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മരത്തിൽ തേൻ ശേഖരിക്കാനായി കയറിയതായിരുന്നു രാജൻ. മലപ്പുറം-വയനാട് ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയിലാണ് സംഭവം. വനത്തിന് അകത്തുള്ള കോളനിയാണ് പരപ്പന്‍പാറ.
    Published by:Sarath Mohanan
    First published: