നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൈസെന്‍സ് എടുത്തത് രണ്ടാഴ്ച മുന്‍പ് ; റോഡ് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

  ലൈസെന്‍സ് എടുത്തത് രണ്ടാഴ്ച മുന്‍പ് ; റോഡ് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

  പ്ലസ്ടൂ പഠനം പൂര്‍ത്തിയാക്കിയ അഭയ് രണ്ടാഴ്ച മുന്‍പാണു ലൈസന്‍സ് എടുത്തത്.

  news18

  news18

  • Share this:
   മാവേലിക്കര: റോഡ് അപടകത്തില്‍ യുവാവിന് ദാരുണാന്ത്യം. ലോറിയുടെ പിന്‍ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തേകാലോടെയായിരുന്നു അപകടം ഉണ്ടായത്. ചെങ്ങന്നൂര്‍ തോനയ്ക്കാട് പൊറ്റമേല്‍വടക്കതില്‍ അശോകിന്റെയും ജയശ്രീയുടെയും മകന്‍ അഭയ് അശോക്(19) ആണ് മരിച്ചത്.

   പ്ലസ്ടൂ പഠനം പൂര്‍ത്തിയാക്കിയ അഭയ് രണ്ടാഴ്ച മുന്‍പാണു ലൈസന്‍സ് എടുത്തത്. ലോറിയെ മറികടക്കാന്‍ നോക്കവേ എതിരെ കാര്‍ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

   ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

   ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ് ഇരിട്ടി സ്വദേശി ജസ്റ്റിന്‍ മരിച്ചു. ഭാര്യ ജീനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ആറുമണിയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ പള്ളിയില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

   ബൈക്ക് ആക്രമിച്ച ശേഷം സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പിറും ബൈക്കും ആന മറിച്ചിട്ടു. ചിട്ടി കമ്പനി ജീവനക്കാരനാണ് ജസ്റ്റിന്‍. മുമ്പും ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആരും ഇതുവരെ മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

   രാവിലെ വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ ആന ഉണ്ടാക്കിയിരിക്കുന്നത്. ആനയുടെ കൊമ്പ് തകര്‍ന്നിട്ടുണ്ട്. പെരിങ്കിരി കവലയ്ക്ക് സമീപം ആന ഇപ്പോഴും തുടരുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റി വിടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}