നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാഴ്ചയില്ലാത്ത ലോട്ടറി കച്ചവടക്കാരനെ പറ്റിച്ചു; പഴയ ടിക്കറ്റുകള്‍ നല്‍കി പുതിയത് തട്ടിയെടുത്തു

  കാഴ്ചയില്ലാത്ത ലോട്ടറി കച്ചവടക്കാരനെ പറ്റിച്ചു; പഴയ ടിക്കറ്റുകള്‍ നല്‍കി പുതിയത് തട്ടിയെടുത്തു

  11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റ് ആണ് മടക്കി നല്‍കിയത്

  അനില്‍കുമാര്‍

  അനില്‍കുമാര്‍

  • Share this:
   പാലക്കാട്: കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരെനെ പറ്റിച്ച് പുതിയ ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി. നഗരിപ്പുറം വലിയവീട്ടില്‍ അനില്‍കുമറാണ് കബളിക്കപ്പെട്ടത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ലോട്ടറി വില്‍പ്പനയ്ക്കിടെ ബൈക്കിലെത്തിയ യുവാവാണ് പുതിയ ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്.

   ബൈക്കിലെത്തിയ യുവാവ് ലോട്ടറി ടിക്കറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു. ഇഷ്ടമുള്ള ടിക്കറ്റുകള്‍ തെരഞ്ഞെടുക്കുന്നതിനായി അനില്‍കുമാര്‍ ടിക്കറ്റ് കൈമാറി. തന്റെ കൈയില്‍ സമ്മാനം ലഭിച്ച ടിക്കറ്റുണ്ടെന്നും പണം നല്‍കുമോ എന്നും ഇയാള്‍ അനില്‍ കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാഴ്ചയില്ലാത്തതിനാല്‍ ടിക്കറ്റ് പരിശോധിച്ച് പണം നല്‍കനാവില്ലെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

   തുടര്‍ന്ന് നോക്കാനായി മേടിച്ച ലോട്ടറി ടിക്കറ്റുകള്‍ യുവാവ് പോക്കറ്റിലിടുകയും പകരം പഴയ ടിക്കറ്റുകള്‍ നല്‍കി ഇയാള്‍ കടന്നുകളയുകയുമായിരുന്നു. 11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റ് ആണ് മടക്കി നല്‍കിയത്. ഇതിന് ശേഷം അനില്‍ കുമാറില്‍ പതിവായി ടിക്കറ്റ് എടുക്കുന്ന സുഹൃത്താണ് കബളിപ്പിക്കപ്പെട്ട വിവരം കണ്ടെത്തിയത്.

   ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് അനില്‍ കുമാറിന്റെ ഏക വരുമാനത്തിലാണ്. സംഭവത്തില്‍ മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

   ലോട്ടറി അടിച്ചതായി പറഞ്ഞ് യുവതിയെ 60 ലക്ഷത്തോളം പറ്റിച്ചയാൾ 10 വർഷത്തിനു ശേഷം പിടിയിൽ

   വിദേശ ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് പ്രതിയായ ഗുജറാത്ത് സ്വദേശി നവീൻ ബുലുശാലി(35) പിടിയിലാകുന്നത്.

   ഗുജറാത്ത് കച്ച് ജില്ലയിലെ ബൂച്ച് സ്വദേശിയാണ് നവീൻ ബലുശാലി. 2012 ലാണ് 25 ലക്ഷം യുഎസ് ഡോളർ മൂല്യമുള്ള വിദേശ ലോട്ടറി അടിച്ചെന്ന് തൃപ്പൂണിത്തുറ സ്വദേശിനിയെ നവീൻ തെറ്റിദ്ധരിപ്പിക്കുന്നത്. ലോട്ടറി തുക ലഭിക്കാനായി സർവീസ് ചാർജ്, ടാക്സ്, പ്രോസസിങ് ഫീസ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയ്ക്കായി പണം ആവശ്യപ്പെട്ടു.

   22 അക്കൗണ്ടുകളിലേക്കായി പണം നിക്ഷേപിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 60 ലക്ഷത്തോളം രൂപ യുവതിയെ വിവിധ അക്കൗണ്ടുകളിലേക്കായി നിക്ഷേപിച്ചു. പണം ലഭിച്ച ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

   പരാതിയിൽ ഹിൽപാലസ് പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും നവീനെ പിടികൂടാനായില്ല. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസാണ് മുംബൈയിൽ നിന്ന് നവീൻ ബലുശാലിയെ ഇപ്പോൾ പിടികൂടിയത്.
   Published by:Jayesh Krishnan
   First published:
   )}