തൃശൂർ: തൃശ്ശൂർ പൂരം കാണാൻ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവ് പീച്ചി ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽപ്പെട്ട് മരിച്ചു. കൊല്ലങ്കോട് സ്വദേശി കെ.ആർ.രോഹിത് (20) മരിച്ചത്. രോഹത്തിനൊപ്പം കാൽ വഴുതി വീണ അമിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
Also read-കോഴിക്കോട് വിവാഹത്തിനെത്തിയ 5 വയസുകാരന്‍ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലില്‍ നിന്ന് വീണു മരിച്ചു
അങ്കമാലി ഫിസാറ്റിലെ സഹപാഠികളായ അഞ്ചുപേരും ചേർന്ന് തൃശൂർ പൂരം കാണാനായി ജൂബിലി മിഷന് സമീപത്തെ അമിലിന്റെ വീട്ടിൽ എത്തിയതായിരുന്നു. ഇവിടെ നിന്ന് ഇവർ ആറു പേരും ഒരപ്പൻകെട്ട് സന്ദർശിക്കാൻ പോക്കുകയായിരുന്നു. കയത്തിൽ വീണ ഇരുവരെയും സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. അമിലിനെ കരയ്ക്കു കയറ്റി. രോഹിത്തിനെ കരയിലേയ്ക്ക് കയറ്റാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രോഹിത്തിനെ പുറത്തെടുത്തത്. ഉടനെ ആംബുലൻസിൽ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown death, Thrissur