കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാർ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന് കമറുദ്ദീന് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ എത്തിയ കമറുദ്ദീന് കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലില്‍ മുങ്ങിപ്പോകുകയായിരുന്നു.
Also read-മലപ്പുറം കുഴിച്ചില് കോളനിയിൽ വേട്ട നായ്ക്കളെ ഉപയോഗിച്ച് 13 പന്നികളെ വെടിവെച്ചുകൊന്നു
കൂടെയുണ്ടായവർ ഉടന്‍ തിരച്ചില്‍ നടത്തി കമറുദ്ദീനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സഫീന. മകള്‍: നഷ. സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ദീന്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown to death, Kozhikode, Man died