നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സുഹൃത്തുക്കൾക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

  സുഹൃത്തുക്കൾക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

  കൂട്ടുകാരുമൊത്ത് വിതുര ആനപ്പാറയ്ക്കടുത്തുള്ള കല്ലാറിൽ കുളിക്കുമ്പോഴാണ് അപകടം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം - നസീറാ ദമ്പതികളുടെ മകൻ മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്. കല്ലാർ വാമനപുരം ആറ്റിലാണ് മുഹമ്മദ് കൈഫ് മുങ്ങിമരിച്ചത്.

   കൂട്ടുകാരുമൊത്ത് വിതുര ആനപ്പാറയ്ക്കടുത്തുള്ള കല്ലാറിൽ കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. പൊലീസും ഫയർഫോഴ്സും റെസ്ക്യൂ ടീമും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മുഹമ്മദ് കൈഫിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രവേശിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

   ALSO READ: Gold Smuggling Case | ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും[NEWS] കണ്ണൂരിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു[NEWS]Local Body Election 2020 | അയ്യപ്പനെ മനസിൽ ധ്യാനിച്ച് വോട്ട് ചെയ്യണമെന്ന് എ പി അബ്ദുള്ളക്കുട്ടി[NEWS]
   Published by:Rajesh V
   First published: