• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

Death | മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു

  • Share this:
    കണ്ണൂര്‍: സുഹൃത്തുക്കളുമായി മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യു (25) വാണ് മരിച്ചത്.

    ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. മൃതദേഹം പേരാവൂര്‍ താലുക്ക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Death | കോട്ടയത്ത് ഫ്‌ലാറ്റിന്റെ 12-ാം നിലയില്‍ നിന്ന് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

    ഫ്‌ലാറ്റിന്റെ 12-ാംനിലയില്‍ നിന്ന് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു(Death). യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ (15) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് കഞ്ഞിക്കുഴി സ്‌കൈലൈന്‍ ഫ്‌ലാറ്റിലാണ് സംഭവം.

    ശബ്ദം കേട്ട് എത്തിയ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്‌ലാറ്റ് അദധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

    സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

    Accident | പാറക്കല്ല് ഇളകി ബൈക്കിന് മുകളിൽ വീണ സംഭവം; പരിക്കേറ്റ യുവാവ് മരിച്ചു

    കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനവ് (20) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വയനാട്ടിലേക്ക് വിനോദ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെക്കിന് മുകളിലേക്കാണ് വലിയ പാറ ഉരുണ്ട് വന്ന് പതിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൈവരി തകര്‍ത്ത് ബൈക്കും യുവാക്കളും താഴെക്ക് പതിക്കുകയായിരുന്നു.

    ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്.

    Also Read-Shocking| പന്ത്രണ്ടു വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

    വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ടവരെ ഈങ്ങാപ്പുഴയിലെ ആശുപത്രിയിൽ പ്രാഥമിക ചികില്‍സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ അഭിനവിനെ രക്ഷിക്കാനായില്ല.
    Published by:Jayashankar AV
    First published: