• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽപാദം അറ്റു

പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽപാദം അറ്റു

ഇരുവരും കിണർ നിർമാണ തൊഴിലാളികളാണ്.

  • Last Updated :
  • Share this:
    പത്തനംതിട്ട: തോട്ട പൊട്ടിത്തെറിച്ച് യുവാവിൻരെ കാൽപാദം അറ്റുപോയി. പത്തനംതിട്ട മുള്ളനിക്കാടാണ് സംഭവം. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാൽപാദമാണ് അറ്റുപോയത്. രതീഷിന്റെ സുഹൃത്ത് മനുവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും കിണർ നിർമാണ തൊഴിലാളികളാണ്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.

    ഗുരുതരാവസ്ഥയിലായ രതീഷിനേയും മനുവിനേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറ്റിലെ പാറ പൊട്ടിക്കാന്‍ തൊഴിലാളികള്‍ കൈവശം സൂക്ഷിച്ചിരുന്ന തോട്ട അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.

    Also Read-'ഫ്ലാറ്റിലെ കഞ്ചാവ് ചെടി പരിപാലനം' ഇന്റർനെറ്റിൽ നോക്കി പഠിച്ചു; കൊച്ചിയിൽ യുവാവും യുവതിയും പിടിയിൽ

    സംഭവസമയത്ത് ഇവര്‍ രണ്ട് പേര്‍ മാത്രമാണ് രതീഷിൻ്റെ വീട്ടിൽ ഉണ്ടായിരുന്നത്. സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: