• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്കിലെത്തിയ യുവാവ് പാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ചാടി; തെരച്ചിൽ തുടരുന്നു

ബൈക്കിലെത്തിയ യുവാവ് പാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ചാടി; തെരച്ചിൽ തുടരുന്നു

ബൈക്ക് പാലത്തിന് സമീപത്തായി നിർത്തിയതിനു ശേഷമാണ് ഇയാൾ പാലത്തിൽ നിന്നും ചാടിയത്.

  • Share this:
    ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂർ (Chengannur) കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് (Pampa River) ചാടി. യുവാവിനായി ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്.

    ബൈക്ക് പാലത്തിന് സമീപത്തായി നിർത്തിയതിനു ശേഷമാണ് ഇയാൾ പാലത്തിൽ നിന്നും ചാടിയത്. ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം തിരച്ചിൽ തുടരുകയാണ്. ചാടുന്നതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

    ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ യുവാവ് രക്തസാമ്പിളുകളില്‍ വെള്ളം ചേര്‍ത്തു; വൃക്ക തകരാറിലെന്ന് പറഞ്ഞ് പണം തട്ടി

    തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് രോഗിയെ ചികിത്സിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം. സംഭവത്തില്‍ അറസ്റ്റിലായ നിഖില്‍(22) രോഗിയുടെ രക്ത സാമ്പിളുകളില്‍ വെള്ളം ചേര്‍ത്തെന്ന് പൊലീസ് പറഞ്ഞു. ഒന്നാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാമ്പിളിലാണ് വെള്ളം ചേര്‍ത്തത്.

    കാലിന് പരിക്കുപറ്റിയതിനെ തുടര്‍ന്നാണ് റിനു ചികിത്സയ്‌ക്കെത്തിയത്. എന്നാല്‍ മുന്‍പരിചയംവെച്ച് റിനുവിന് കൂട്ടിരിക്കാനെത്തിയ നിഖിലാണ് ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലെത്തിച്ചിരുന്നത്. സാമ്പിള്‍ ലാബില്‍ കൈമാറുന്നതിനു മുന്‍പ് നിഖില്‍ വെള്ളം ചേര്‍ത്തു.

    പരിശോധാ ഫലം വന്നപ്പോള്‍ രക്ത ഘടകങ്ങളുടെ അളവില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടു. വൃക്ക തകരാറിലാണെന്ന് റിനുവിനെ തെറ്റിദ്ധരിപ്പിച്ച് നിഖില്‍ തുടര്‍ചികിത്സയ്ക്കായി പണം വാങ്ങുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമാണ് നിഖില്‍ വാര്‍ഡില്‍ എത്തിയിരുന്നത്. പരിശോധനാഫലത്തില്‍ കുഴപ്പങ്ങളുണ്ടെന്ന് പറഞ്ഞ് അടിക്കടി റിനുവിനെ ആശങ്കപ്പെടുത്തിയിരുന്നു.

    ദിവസവും വാര്‍ഡിലെ ഓരോരുത്തരോടും രോഗവിവരങ്ങള്‍ ചോദിച്ച ശേഷമേ നിഖില്‍ മടങ്ങൂ. എന്തെങ്കിലും സഹായം വേണ്ടവര്‍ക്ക് അത് ചെയ്ത് കൊടുക്കും. ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു നിഖിലിന്റെ പെരുമാറ്റം. താന്‍ ഡെര്‍മറ്റോളജി വിഭാഗത്തിലെ പി.ജി. വിദ്യാര്‍ഥിയാണെന്നാണ് നിഖില്‍ എല്ലാവരോടും പറഞ്ഞിരുന്നത്.

    ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടര്‍പഠനത്തിനായി 80,000 രൂപയും വാങ്ങി. ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയില്‍ സഹായത്തിനെത്തിയത്.

    പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജനെ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു.

    നിഖിലിനെതിരേ ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മെഡിക്കല്‍ കോളേജ് സി.ഐ. പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇന്ന് ആശുപത്രി ലാബിലെ ജീവനക്കാരെ വിളിപ്പിക്കും. രക്ത സാംപിളില്‍ മറ്റ് കൃത്രിമത്വം നടത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്നും മെഡിക്കല്‍കോളജ് പൊലീസ് പറഞ്ഞു.
    Published by:Rajesh V
    First published: