• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫോണില്‍ സംസാരിച്ച് പാലത്തിലൂടെ നടക്കവേ പുഴയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

ഫോണില്‍ സംസാരിച്ച് പാലത്തിലൂടെ നടക്കവേ പുഴയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

അസം സ്വദേശി സുരേഷ് കുറുമിയാണ് (30) വളപട്ടണം പുഴയിലേക്ക് വീണത്

  • Share this:
    മൊബൈല്‍ ഫോണില്‍ സംസാരിച്ച് റെയില്‍ പാലത്തിലൂടെ നടക്കുന്നതിനിടെ പുഴയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കാണാതായി. അസം സ്വദേശി സുരേഷ് കുറുമിയാണ് (30) വളപട്ടണം പുഴയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.

    വളപട്ടണത്തെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ സുരേഷ് കുറുമി  സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന് പോകുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ഉടന്‍  തിരച്ചില്‍ ആരംഭിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. കോസ്റ്റല്‍ പോലീസും അഗ്‌നിരക്ഷാ സേനയും തിരച്ചലിന് നേതൃത്വം നല്‍കി.

    തെരുവുനായ കുറുകെ ചാടി ; കോളേജില്‍ ചേരാന്‍ പോയ വിദ്യാര്‍ഥി ബൈക്ക് പോസ്റ്റിലിടിച്ച് മരിച്ചു


    റോഡിന് കുറുകെച്ചാടിയ തെരുവുനായയെക്കണ്ട് ബൈക്ക് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മണിയൂര്‍ എലിപ്പറമ്പത്ത് മുക്ക് നടക്കന്റെവിട പരേതനായ വിനോദിന്റെയും ശ്രീകലയുടെയും ഏക മകന്‍ ശ്രീരാഗ് (19) ആണ് മരിച്ചത്.

    ചൊവ്വാഴ്ച രാവിലെ 6.30 നായിരുന്നു അപകടം നടന്നത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് പേരാമ്പ്ര-പയ്യോളി റോഡിലുള്ള ചിറക്കരയ്ക്ക് പോകുന്ന റോഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ പയ്യോളിയിലെ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    മേപ്പയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കിയ ശ്രീരാഗ് കോഴിക്കോട് ദേവഗിരി കോളേജില്‍ ബിരുദപ്രവേശനത്തിന് ചേരാന്‍ പോകുന്നതിനിടെയാണ്  അപകടം ഉണ്ടായത്. ശ്രീരാഗിനെ കോളേജില്‍ ചേര്‍ക്കാനായി ബന്ധു കോഴിക്കോട് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ശ്രീരാഗിന്റെ അച്ഛന് ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് ജീവന്‍ നഷ്ടപ്പെട്ടത്.
    Published by:Arun krishna
    First published: