മോഷണ കേസിൽ അറസ്റ്റ്: ജയിലിൽ കഴിയവെ അവശനിലയിലായ യുവാവ് അബോധാവസ്ഥയിൽ തുടരുന്നു

പൊലീസ് മർദനമാണ് യുവാവിന്റെ നില വഷളാക്കിയതെന്ന് ബന്ധുക്കൾ

news18-malayalam
Updated: November 19, 2019, 1:19 PM IST
മോഷണ കേസിൽ അറസ്റ്റ്: ജയിലിൽ കഴിയവെ അവശനിലയിലായ യുവാവ് അബോധാവസ്ഥയിൽ തുടരുന്നു
News18 Malayalam
  • Share this:
വയനാട്ടിൽ മോഷണകേസിൽ അറസ്റ്റിലായി ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയവെ അവശനായ അജേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജിലെ മെഡിക്കൽ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസ് മർദ്ദനമാണ് ആരോഗ്യ നില വഷളാകുവാൻ കാരണമെന്നാരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തി.

നവംബർ എട്ടിനാണ് മീനങ്ങാടി പൊലീസ് ടവർ ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശി അജേഷിനെ അറസ്റ്റ് ചെയ്തത്. വൈത്തിരി ജയിലിൽ കഴിവെ അവശനായ അജേഷിനെ നവംബർ 11ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിലവിൽ മെഡിക്കൽ ഐ.സി.യുവിൽ അബോധാവസ്ഥയിൽ കഴിയുകയാണ് അജേഷ്. പൊലീസ് മർദ്ദനമാണ് ഇതിന് കാരണമെന്ന് പിതാവ് ആരോപിച്ചു.

Also Read- വീടുകൾ പണിയാൻ കൈയിലുള്ള ബസ് സ്റ്റാൻഡ് പണയം വെച്ച് ഒരു നഗരസഭ

കസ്റ്റഡിയിലെടുത്ത മകനെ മീനങ്ങാടി പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതായി ചൂണ്ടികാട്ടി പിതാവ് ശശി ജില്ലാ പൊലീസ് സൂപ്രണ്ടിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പിതാവ് ശശി പറഞ്ഞു. എന്നാൽ അജേഷ് മദ്യപാനിയായിരുന്നെന്നും ഇതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയതെന്നുമാണ് പോലീസ് വിശദീകരണം.
First published: November 19, 2019, 1:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading