• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടുവർഷത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയ യുവാവ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

രണ്ടുവർഷത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയ യുവാവ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

വിമാനത്തിൽ നിന്നിറങ്ങിയ ശേഷം എമിഗ്രേഷൻ കഴിഞ്ഞു കോവിഡ് ആർ ടി പി സി ആർ പരിശോധനക്കായി വിമാനത്താവളത്തിനുള്ളിൽ ക്യു നിൽകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

വിനോജ്

വിനോജ്

  • Share this:
മലപ്പുറം: ഷാർജയിൽ നിന്ന്​ രണ്ടുവർഷത്തിന്​ ശേഷം അവധിക്ക്​ നാട്ടിലെത്തിയ യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 നാണ് ഷാർജയിൽ നിന്നും വിനോജ് അവധിയിൽ കരിപ്പൂരി​ലെത്തിയത്.

വിമാനത്തിൽ നിന്നിറങ്ങിയ ശേഷം എമിഗ്രേഷൻ കഴിഞ്ഞു കോവിഡ് ആർ ടി പി സി ആർ പരിശോധനക്കായി വിമാനത്താവളത്തിനുള്ളിൽ ക്യു നിൽകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടം നടത്തി വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഷാർജയിൽ ഇലക്ട്രിഷനായി ജോലി ചെയ്യുന്ന വിനോജ് രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ദേവകി. ഭാര്യ: സൗമ്യ. മകൾ: സ്വാതി. സഹോദരങ്ങൾ: ബിനീഷ്, വിബിന, വിജിന.

പ്രസവവേദനയോടെ വന്ന ആദിവാസി യുവതി ആശുപത്രിയിൽ എത്തിയത് ഏഴ് മണിക്കൂർ കൊണ്ട്

നിലമ്പൂർ പോത്തുകൽ മുണ്ടേരി ആദിവാസി കോളനിയിൽ നിന്നും പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചത് ഏഴു മണിക്കൂർ കൊണ്ട്. കുമ്പളപ്പാറ കോളനിയിലെ സുമിത്രയാണ് ഏഴ് മണിക്കൂറിലധികം പ്രാണൻ മുറുകെ പിടിച്ച് വേദന സഹിച്ച് നിന്നത്. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിൽ അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മുണ്ടേരി വനത്തിനുള്ളിലെ കുമ്പളപ്പാറ കോളനിയിലെ സുനിലിന്റെ ഭാര്യ സുമിത്രക്ക് പ്രസവ വേദന തുടങ്ങിയത്. മുളയിൽ തുണി കെട്ടി തോളിൽ ചുമന്ന് വനത്തിലൂടെ ഏഴു കിലോമീറ്റർ നടന്ന് ബന്ധുക്കൾ പുഴക്കര വരെ എത്തിച്ചു. വഴികാട്ടിയായി ഊരുമൂപ്പനായ ചാത്തൻ മുൻപിൽ നടന്നു. വഴിയിൽ രണ്ടിടങ്ങളിൽ കാട്ടാന തടസ്സം സൃഷ്‌ടിച്ചു. ആനകൾ പോകുംവരെ ഇവർക്ക് വനത്തിൽ
മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു.

എട്ടു മണിക്ക് പുറപ്പെട്ട ഇവർ രാത്രി രണ്ടു മണിക്കാണ് വാണിയം പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിൽ എത്തിയത്. ഊരിലെ യുവാക്കൾ ചേർന്ന് തയ്യാറാക്കിയ ചങ്ങാടത്തിൽ സുമിത്ര ചാലിയാർ കടന്നു. അക്കരെ മുണ്ടേരി ഫാമിലേക് ആമ്പുലൻസുമായി പഞ്ചായത്ത് അംഗം സലൂബ് ജലീൽ എത്തിയിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് സുമിത്രയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് സുമിത്ര ഒരു പെൺ കുഞ്ഞിന് യുവതി ജന്മം നൽകി.

കോളനി നിവാസികളുടെ ജീവിത ദുരിതത്തിന്റെ ഏറ്റവും അവസാനത്തെ അനുഭവമാണ് കഴിഞ്ഞ ദിവസത്തേത്. 2019 ലെ പ്രളയത്തിൽ ഇരുട്ടുകുത്തി കടവിലെ പാലം ഒലിച്ചു പോയതോടെയാണ് കുമ്പളപ്പാറ ഉൾപ്പെടെ വനത്തിനുള്ളിൽ ഉള്ള കോളനികളിലെ അന്തേവാസികളുടെ ദുരിതം വർധിച്ചത്.

കോളനിയിൽ ഇതുവരെ വൈദുതി എത്തിയിട്ടില്ല. സോളാർ വൈദ്യുതി ഉപയോഗിച്ചുള്ള വഴി വിളക്കുകൾ എങ്കിലും കോളനിയിൽ എത്തിക്കണം എന്നതാണ് ഇവരുടെ ആവശ്യം. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമേ നേതാക്കന്മാർ ഇവിടം സന്ദർശിക്കുന്നുള്ളൂ എന്നും ഇവർക്ക് ആക്ഷേപമുണ്ട്. 2019ൽ ഉണ്ടായ പ്രളയത്തിൽ തകർന്നു പോയതാണ് ചാലിയാറിനു കുറുകെ ഇവർക്കുണ്ടായിരുന്ന ഏക ആശ്രയമായ പാലം.

പാലം ഉടൻ തന്നെ നിർമ്മിക്കാം എന്ന വാഗ്ദാനം ഇപ്പോഴും പാഴ്വാക്കാണ്. കഴിഞ്ഞ മാസം നെഞ്ചുവേദനയെ തുടർന്ന് ആദിവാസി യുവാവ് പുഴയ്ക്ക് അക്കരെ ചാലിയാർ കടക്കാനാകാതെ ഫയർ ഫോഴ്‌സിന്റെ വരവും കാത്തിരുന്നത് വാർത്തയായിരുന്നു. ഉൾ വനത്തിനുള്ളിൽ അഞ്ചോളം കോളനികളിലായി അൻപതിലേറെ കുടുംബങ്ങളാണ് ഉള്ളത്.

എത്തിച്ചേരാൻ അതീവ ദുർഘടമാണ് ഇവിടേക്കുള്ള വഴികൾ. ഈ കഷ്ടപ്പാടുകളും ദുരിതവും പരിഹരിക്കാൻ ഇനി എങ്കിലും അധികൃതർ തയ്യാറാകണം എന്ന ആവശ്യമാണ് ഇവർക്കുള്ളത്.
Published by:Rajesh V
First published: