ബൈക്കിൽ മാൻ ഇടിച്ചു; യുവാവിന് ഗുരുതര പരിക്ക്

കാടിനുള്ളിൽ നിന്ന് വേഗതയിൽ ഓടിയെത്തിയ മാൻ ബൈക്കിൽ വരുകയായിരുന്ന നൗഷാദിനെ ഇടിച്ച് തെറിപ്പിച്ച് ഓടി മറയുകയായിരുന്നു

News18 Malayalam | news18-malayalam
Updated: January 23, 2020, 10:50 PM IST
ബൈക്കിൽ മാൻ ഇടിച്ചു; യുവാവിന് ഗുരുതര പരിക്ക്
deer
  • Share this:
തൃശൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിൽ മാൻ ഇടിച്ചു. തെറിച്ചു വീണ ബൈക്ക് യാത്രക്കാരനായ കാരിക്കുളം ഹാരിസൺ എസ്റ്റേറ്റ് തൊഴിലാളി മുരിങ്ങാട്ട് കഴിയൻ മുഹമ്മദാലി മകൻ നൗഷാദി(45)ന് ഗുരുതരമായി പരിക്കേറ്റു. കോടാലിയിൽ പോയി കാരികളത്തേക്ക് തിരിച്ചു വരുമ്പോൾ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് വച്ചാണ് സംഭവം. കാടിനുള്ളിൽ നിന്ന് വേഗതയിൽ ഓടിയെത്തിയ മാൻ ബൈക്കിൽ വരുകയായിരുന്ന നൗഷാദിനെ ഇടിച്ച് തെറിപ്പിച്ച് ഓടി മറയുകയായിരുന്നു. മാനിന് പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.

പരിക്ക് പറ്റി വീണ് കിടക്കുന്ന ബൈക്ക് യാത്രികനെ നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് വനം വകുപ്പിന്റെ ജീപ്പിൽ കൊടകര ശാന്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തോളെല്ലിന് പൊട്ടലും തലക്കും കണ്ണിന്  താഴെയുമായി മുറിവും കാലിന്റെ പാദത്തിന് രണ്ട് സ്ഥലത്തായി എല്ലിന് പൊട്ടലും പറ്റിയ ഇയാൾ ചികിത്സയിലാണ്. 

കഴിഞ്ഞ വർഷവും ഇപ്പോൾ  അപകടം നടന്ന സ്ഥലത്ത്  നിന്ന് 100 മീറ്റർ അകലെ ബൈക്ക് യാത്രകാരനായ നാസർ എന്നയാൾക്ക് പന്നിയുടെ ആക്രമണത്തിൽ ബൈക്ക് മറിഞ്ഞ് ജീവൻ നഷ്ടമായിരുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണം മേഖലയിൽ തുടർക്കഥയാവുമ്പോൾ വനം വകുപ്പ് റോഡിനോട് ചേർന്നുള്ള വശം സോളാർ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
First published: January 23, 2020, 10:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading