• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവാവിന് സുഹൃത്തായ യുവതിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്; യുവതി പൊലീസ് കസ്റ്റഡിയിൽ

യുവാവിന് സുഹൃത്തായ യുവതിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്; യുവതി പൊലീസ് കസ്റ്റഡിയിൽ

ഇവരുടെ ഭർത്താവ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. നിജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ആറ്റിങ്ങലിനു സമീപം ദേശീയപാതയോരത്ത് യുവതിയുടെ കുത്തേറ്റ് സുഹൃത്തായ യുവാവിന് ഗുരുതര പരിക്ക്. കോരാണി ടോൾ മുക്കിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മംഗലാപുരം നിജേഷ് ഭവനിൽ നിജേഷിനാണ് കുത്തേറ്റത്.

    സംഭവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് സ്വദേശി രശ്മിയെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഭർത്താവ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. നിജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    COVID 19 | സംസ്ഥാനത്ത് ഇന്ന് 186 മരണം; 19894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    അതേസമയം, മറ്റൊരു സംഭവത്തിൽ ചിറയിൻകീഴിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി. ചിറയിൻകീഴ് വിളയിൽ മൂല സ്വദേശി ശ്രീ കുട്ടൻ എന്ന് വിളിക്കുന്ന അഭിജിത്ത്, ചിറയിൻകീഴ് സ്വദേശിയായ സിനോഷ്, കല്ലുവാതുക്കൽ സ്വദേശികളായ സുധീഷ്, സ്നേഹൻ എന്നിവരാണ് അറസ്റ്റിലായത്.

    തെക്കേ അരയതുരുത്തി സ്വദേശി അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുടപുരത്ത് വയലിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അജിത്ത്, ഒന്നാം പ്രതിയായ അഭിജിത്തിനെ പണം ആവശ്യപ്പെട്ടും മറ്റും സ്ഥിരം ശല്യപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

    തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

    എട്ടു പേരടങ്ങിയ സംഘമാണ് കൊലപാതകം ചെയ്തത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇനിയും നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. വ്യാഴാഴ്ച രാത്രിയിൽ അഭിജിത്തും സംഘവും ചേർന്ന് അജിത്തിന് മുടപുരം വയലിന് സമീപം എത്തിക്കുകയും മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അഭിജിത്താണ് ആയുധങ്ങൾ വീടിനു സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    മെയ് 28ന് രാവിലെയാണ് ചിറയിൻകീഴ് മുടപുരം തെങ്ങുംവിളയിൽ വയലിന് സമീപം യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ വെട്ടേറ്റതിന്റെും മർദനത്തിന്റെയും പാടുകളുണ്ട്. ചിറയിൻകീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത് (25) ആണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങലിലും ചിറയിൻകീഴിലുമായി രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജിത്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയെന്നാണ് പൊലീസ് സംശയിച്ചിരുന്നു.

    നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോൾ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുടപുരം തെങ്ങുംവിള വയലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും വെട്ടേറ്റിരുന്നു കാലിലും ആഴത്തിൽ വെട്ടേറ്റപാടുണ്ടായിരുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അജിത്തിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ വലയിലാകും എന്ന്‌ പോലീസ് അറിയിച്ചു.
    Published by:Joys Joy
    First published: