നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| വിവാഹം വൈകുന്നു; ലോക്ക്ഡൗൺ ലംഘിച്ച് ജോത്സ്യനെ കാണിനിറങ്ങിയ യുവാവിന് 'മാനഹാനി'

  COVID 19| വിവാഹം വൈകുന്നു; ലോക്ക്ഡൗൺ ലംഘിച്ച് ജോത്സ്യനെ കാണിനിറങ്ങിയ യുവാവിന് 'മാനഹാനി'

  ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച്, ഹെൽമറ്റ് വയ്ക്കാതെയാണ് യുവാവ് പൊലീസിന് മുന്നിൽ പെട്ടത്.

  corona

  corona

  • Share this:
   തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയാൻ രാജ്യത്താകെ 21 ദിവസത്തേക്ക് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകൾക്ക് പുറത്തിറങ്ങരുത് എന്ന് കേന്ദ്ര സംസ്ഥാന സർക്കരുകൾ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ വിലക്കുകൾ ലംഘിച്ച് പലരും യാത്രകൾ തുടരുകയാണ്. അത്തരത്തിൽ ഒരു സംഭവമാണ് തിരുവനന്തപുരത്തുണ്ടായത്.

   കാട്ടാക്കട സിഐ ഡി ബിജുകുമാർ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാൻ ജംഗ്ഷനിലെത്തിയപ്പോഴാണ് ഹെൽമറ്റില്ലാതെ യുവാവ് ബൈക്കിലെത്തിയത്. ജനങ്ങളോട് വീട്ടിലിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിക്കുമ്പോൾ അതൊന്നും വകവയ്ക്കാതെ എങ്ങോട്ടാണു യാത്രയെന്ന് സിഐയുടെ ചോദ്യം. യുവാവ് നൽകിയ മറുപടിയാണ് പൊലീസിനെ അമ്പരപ്പിച്ചത്.

   You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]COVID 19| മെഡിക്കൽ ഫിറ്റ്നെസ് ടെസ്റ്റ് വേണ്ട; യുഎഇ റസിഡൻസി വിസകൾ പുതുക്കിനൽകും [NEWS]COVID 19| സൗദിയിൽ രണ്ടാമത്തെ മരണം; കർഫ്യൂ കർശനമാക്കി; പുതുതായി രോഗം സ്ഥിരീകരിച്ചത് 133 പേർക്ക് [NEWS]

   ജോത്സ്യനെ കാണാനാണെന്നും കല്യാണം നടക്കുന്നില്ലെന്നും മറുപടി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനെ കൃത്യമായി എത്തിക്കേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാൽ കാണാമെന്നും സിഐ പറഞ്ഞപ്പോൾ യുവാവ് പുറകേ ചെന്നു. യാത്ര അവസാനിച്ചത് 50 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ.

   പൊലീസ് കസ്റ്റഡിയിലാണെന്ന് അപ്പോഴും യുവാവിനു മനസിലായില്ല. ഒരു മണിക്കൂറിനുശേഷം പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചു. നിർദേശങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നതിനാൽ കാട്ടാക്കടയിൽ പൊലീസ് പരിശോധന കർശനമാക്കി. റൂറൽ എസ്പി ബി.അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

   First published: