നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു

    നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു

    എതിരേ വന്ന വാഹത്തിന് സൈഡ് നൽകുന്നതിനിടെയാണ് കിരൺ ബാബു ഓടിച്ചിരുന്ന സ്കൂട്ടർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്

    Kiranbabu

    Kiranbabu

    • Share this:
      കൊല്ലം: ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. ഓച്ചിറ കൊച്ചുമുറി പറമ്പില്‍ കിരണ്‍ബാബു(നന്ദു-18)ആണ് മരിച്ചത്. അപകടത്തിൽ കിരണിന്‍റെ അമ്മാവന്‍റെ മകനും പരിക്കേറ്റു. കിരൺ ബാബുവിന്‍റെ അമ്മാവന്‍റെ മകനായ ഗൗതമിനെ(20) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒന്‍പത് മണിയോടെയാണ് ആണ് അപകടം. കിരണിന്റെ അമ്മാവന്‍ ഓച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന് ഭക്ഷണവുമായി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

      ചവറ കെ എം എം എലിലേക്ക് ലോഡുമായി പോയ ലോറി തകരാറായി ദേശീയ പാത അരികില്‍ നിര്‍ത്തിയിട്ടിരുന്നതാണ്. എതിരേ വന്ന വാഹത്തിന് സൈഡ് നൽകുന്നതിനിടെയാണ് കിരൺ ബാബു ഓടിച്ചിരുന്ന സ്കൂട്ടർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിരണ്‍ മരിച്ചു. കിരണിന്റെ പിതാവ് ബാബുക്കുട്ടന്‍ രണ്ടുവര്‍ഷംമുമ്പ് മരിച്ചതാണ്. മാതാവ് സിന്ധു. ഒരു സഹോദരനുണ്ട്. ഗൗതമിന്റെ പിതാവാണ് ആശുപത്രിയിലുള്ളത്. മാതാവ് കോവിഡ് മൂലം മരിച്ചതാണ്.

      സ്കൂട്ടറിൽ വാൻ തട്ടി തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു

      തിരുവനന്തപുരം: സ്‌കൂട്ടറില്‍ വാന്‍ തട്ടി റോഡിൽ തെറിച്ചുവീണ കോളജ് വിദ്യാര്‍ഥിനി മരിച്ചു.
      കാര്യവട്ടം സർക്കാർ കോളജിലെ മൂന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ഥിനി കല്ലമ്പലം തോട്ടക്കാട് കരവാരം വരദാനത്തില്‍ എല്‍ ധ്വനി (22)യാണ് മരിച്ചത്. സുഹൃത്തിനെ കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവെയാണ് അപകടം ഉണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

      Also Read- ട്രെയിൻ യാത്രയ്ക്കിടെ 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേർ അറസ്റ്റിൽ

      ധ്വനിയുടെ ഒപ്പം ഉണ്ടായിരുന്ന മൂന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥിനി മേനംകുളം സ്വദേശിനി ഷാഹിനി (22) ക്ക് കാലിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് മേനംകുളത്ത് വച്ചാണ് അപകടം ഉണ്ടായത്. ധ്വനിയും ഷാഹിനിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ വാന്‍ തട്ടി നിയന്ത്രണം നഷ്ടമാകുകയും പിന്നാലെ വന്ന ടിപ്പറിന് അടിയില്‍ പെടുകയുമായിരുന്നു. അപകടത്തില്‍ ധ്വനിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അധ്യാപികയായ ലിലുവിന്റെയും പരേതനായ രാജേഷിന്റെ യും ഏക മകള്‍ ആണ് ധ്വനി.

      തെരുവുനായയുടെ കടിയേറ്റ ഏഴു വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു; വാക്സിനെടുത്തിട്ടും ഫലം ചെയ്തില്ല

      ചെറുവത്തൂരിൽ ഏഴ് വയസ്സുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട സ്വദേശി തോമസിന്റെ മകൻ എം കെ ആനന്ദാണ് മരിച്ചത്. കഴിഞ്ഞ മാസം 13ന് വീടിനടുത്തുവച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് പേവിഷബാധയുടെ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന് രണ്ടെണ്ണം കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നും എടുത്തു. അവസാന ഡോസ് എടുക്കേണ്ടിയിരുന്നത് ഒക്ടോബർ 11നാണ്.

      കഴിഞ്ഞ ശനിയാഴ്ച പനി തുടങ്ങിയതിനെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മരിച്ചു. കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. ആലന്തട്ട എ യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബിന്ദു. സഹോദരൻ: അനന്തു.
      Published by:Anuraj GR
      First published:
      )}