നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല്; കുത്തേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

  കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല്; കുത്തേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

  ഓപ്പറേഷന്‍ തീയേറ്ററിലും പ്രസവ മുറിയിലുമടക്കം അക്രമികള്‍ ഓടികയറുകയുണ്ടായി.

  news18

  news18

  • Share this:
  കൊല്ലം: കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ മുരളീധരന്റെ മകന്‍ രാഹുല്‍(29) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു മരണം.

  സംഘര്‍ഷത്തില്‍ കുത്തേറ്റ ആവണീശ്വരം ചക്കുപാറ പ്‌ളാക്കീഴില്‍ ചരുവിള പുത്തന്‍വീട്ടില്‍ വിഷ്ണു(26), സഹോദരന്‍ വിനീത്(ശിവന്‍) എന്നിവരെയും മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കുന്നിക്കോട് സോഫിയ മന്‍സിലില്‍ മുഹമ്മദ് സിദ്ദിഖിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

  ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.നേരത്തെ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായി കുന്നിക്കോട് എത്തിയ സിദ്ദിഖിനെ വിഷ്ണുവും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു.

  തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി വിഷ്ണുവിനെയും വിനീതിനെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിലേക്ക് സിദ്ദിഖിന്റെ ആളുകള്‍ വിളിപ്പിക്കുകയും തുടര്‍ന്ന് അടിപിടിയിലെത്തുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയുടെ ഉപകരണങ്ങളും കണ്ണാടിച്ചിലുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഓപ്പറേഷന്‍ തീയേറ്ററിലും പ്രസവ മുറിയിലുമടക്കം അക്രമികള്‍ ഓടികയറുകയുണ്ടായി. ഇവിടെവച്ചാണ് മൂന്നുപേര്‍ക്കും കുത്തേറ്റത്. രാഹുലിന് സാരമായ പരിക്കേറ്റിരുന്നു.

  Also Read-Kerala Rain| കൊക്കയാർ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 20 ആയി

  കേസില്‍ അറസ്റ്റിലായ കൊല്ലം കരിക്കോട് മുണ്ടോലി താഴേതില്‍ അഖില്‍(26), കൊട്ടാരക്കര പള്ളിയ്ക്കല്‍ വിജയഭവനില്‍ വിജയകുമാര്‍(24), കൊട്ടാരക്കര പുലമണ്‍ ശ്രേയസ് ഭവനില്‍ ലിജിന്‍(31), നെടുവത്തൂര്‍ കുറുമ്പാലൂര്‍ സരസ്വതി വിലാസത്തില്‍ സജയകുമാര്‍(സന്തോഷ്-28) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ആശുപത്രിയിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുന്നിക്കോട് മിച്ചഭൂമിയില്‍ രാഹുല്‍(21), മിച്ചഭൂമിയില്‍ സച്ചു(ശിവകുമാര്‍-21) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

  Also Read-Kerala Rains | പിന്‍വാങ്ങാതെ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും; ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട്

  വിഷ്ണു, വിനീത്(ശിവന്‍), സിദ്ദിഖ് എന്നിവര്‍ക്കെതിരെ മുന്‍പും നിരവധി അടിപിടി അക്രമ കേസുകള്‍ കുന്നിക്കോട്, കൊട്ടാരക്കര സ്റ്റേഷനുകളിലായി നിലവിലുണ്ട്. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും രാഹുലിന്റെ മരണത്തോടെ കേസ് കൊലപാതകമായി മാറി. ഇരുപതിലധികം പ്രതികള്‍ ഉണ്ടെന്നാണ് പൊലിസ് അറിയിച്ചത്. മറ്റുപ്രതികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം തുടങ്ങിയിട്ടുണ്ട്.
  Published by:Jayesh Krishnan
  First published:
  )}