• HOME
 • »
 • NEWS
 • »
 • kerala
 • »
 • Poison| വെള്ളമെന്ന് കരുതി വാഹനത്തിലിരുന്ന കീടനാശിനി കഴിച്ചയാൾ മരിച്ചു; ദുരൂഹതയുണ്ടോയെന്ന് അന്വേഷണം

Poison| വെള്ളമെന്ന് കരുതി വാഹനത്തിലിരുന്ന കീടനാശിനി കഴിച്ചയാൾ മരിച്ചു; ദുരൂഹതയുണ്ടോയെന്ന് അന്വേഷണം

മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു സംഭവം

 • Share this:
  വെള്ളമെന്ന് കരുതി കീടനാശിനി  കഴിച്ചയാള്‍ മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരിച്ചത്. യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

  ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.മുണ്ടക്കയം സിഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഭാര്യ റെയ്ച്ചല്‍, മക്കള്‍ അലന്‍, അലീന

  ബണ്ണിൽ ക്രീം ഇല്ലെന്നാരോപിച്ച് അടിപിടി; വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രം തുടർനടപടിയെന്ന് പോലീസ്


  കോട്ടയം: കഴിഞ്ഞ ദിവസം വൈകുന്നേരം വൈക്കത്തെ ബേക്കറിയിൽ ക്രീം ബണ്ണിന്റെ പേരിൽ നടന്ന അക്രമ സംഭവങ്ങളിൽ പോലീസ് പ്രതികരണം. വൈക്കം സർക്കാർ ആശുപത്രിക്ക് സമീപമുള്ള ബേക്കറിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.  വൈകുന്നേരം അഞ്ച് മണിയോടെ കടയിൽ ചായ കുടിക്കാൻ എത്തിയവരും ബേക്കറി ഉടമയും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. ആറംഗ സംഘമാണ് കടയിൽ അക്രമം നടത്തിയതെന്ന് ബേക്കറി ഉടമ പോലീസിന് മൊഴി നൽകി. വിശദമായ അന്വേഷണത്തിന് ശേഷം നടപടിയിലേക്കു കടക്കാനാണ് പോലീസ് തീരുമാനം.

  ആറംഗ സംഘത്തിൽ ഒരാൾ ബണ്ണ് കഴിക്കുന്നതിനിടെ ക്രീം കുറവാണ് എന്ന് ബേക്കറി ഉടമയോട്  പറഞ്ഞു. അസഭ്യവാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇയാൾ ബേക്കറി ഉടമയോട് സംസാരിച്ചത്. തുടർന്ന്, ബേക്കറി ഉടമ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. ഇതിനുശേഷമാണ് ആറംഗ സംഘം തങ്ങളെ ക്രൂരമായി മർദ്ദിച്ചത് എന്ന് ബേക്കറി ഉടമ ശിവകുമാർ പോലീസിന് മൊഴി നൽകി.

  Also Read- കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ് ; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍

  അക്രമത്തിൽ ബേക്കറി ഉടമ ശിവകുമാറിന്റെ ഭാര്യ കവിതയ്ക്കും മക്കളായ കാശിനാഥനും സിദ്ധിവിനായകനും മർദനമേറ്റു എന്നാണ് പരാതി. സംഭവത്തെ തുടർന്ന് ഇവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്ക് മർദ്ദനമേറ്റതായി ആശുപത്രി അധികൃതരും സ്ഥിരീകരിക്കുന്നു.

  അതേസമയം, ബേക്കറി ഉടമയാണ് തങ്ങളെ മർദ്ദിച്ചത് എന്നാരോപിച്ച് ആറംഗസംഘം പൊലീസിന് പരാതി നൽകി. വൈക്കത്തിനു സമീപം പാലാംകടവ് സ്വദേശികളായ യുവാക്കളാണ് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ  അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. ദൃക്സാക്ഷികളുടെ മൊഴി കൂടി രേഖപ്പെടുത്തി നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

  ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധിവിനായകനും മർദനമേറ്റതെന്നാണ് പരാതി. കവിതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൈവിരൽ ഒടിച്ചതായും പരാതിയുണ്ട്. അതിനിടെ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ആലുങ്കൽ വേലായുധൻ എന്ന 95 വയസുകാരനും സംഘർഷത്തിൽ പരുക്കേറ്റു. വീഴ്ചയിൽ ഇയാളുടെ നട്ടെല്ലിനടക്കം പരിക്ക് പറ്റിയതായാണ് പൊലീസ് പറയുന്നത്.

  സംഘർഷത്തിൽ കടയിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന നിരവധി സാധനങ്ങൾ അക്രമികൾ തല്ലിത്തകർത്തു. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണത്തിന് തുടക്കമിട്ടു. ഇരു വിഭാഗത്തിലെ പരാതികളും ഗൗരവമായിത്തന്നെ പരിശോധിക്കുമെന്ന് വൈക്കം പോലീസ് വ്യക്തമാക്കി.

  അടുത്തിടെ ഗൗരവമേറിയ ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമത്തിലായിരുന്നു താനെന്ന് കവിത പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവ് അസഭ്യം പറഞ്ഞു അക്രമത്തിന് ശ്രമിച്ചപ്പോൾ താൻ അനുനയിപ്പിക്കാൻ ശ്രമം നടത്തിയതായി കവിത പോലീസിനോട് പറഞ്ഞു.

  എന്നാൽ കുഞ്ഞുങ്ങളോട് പോലും കരുണ കാട്ടാതെയുള്ള അക്രമമാണ് യുവാക്കൾ നടത്തിയത് എന്നാണ് ഇവർ പോലീസിന് നല്കിയിരിക്കുന്ന മൊഴി. നിസാര സംഭവങ്ങൾ ചൊല്ലിയുണ്ടായ അക്രമത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തിൽ വൈകാതെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കും. പ്രദേശത്ത് സി.സി.ടി.വി. ക്യാമറ ഉൾപ്പെടെയുള്ളവ ഉണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.
  Published by:Arun krishna
  First published: