1500 രൂപയുടെ വാച്ചിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്‌

4000 രൂപ വിലയുള്ള വാച്ച്‌ 1500 രൂപയ്ക്ക് വില്‍ക്കുന്നതായാണ് വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിരുന്നത്

News18 Malayalam | news18-malayalam
Updated: July 5, 2020, 9:08 AM IST
1500 രൂപയുടെ വാച്ചിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്‌
toy watch
  • Share this:
ഇടുക്കി: ഓണ്‍ലൈനില്‍ 1500 രൂപയുടെ വാച്ചിനായി ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്‌. ഇടുക്കി നരിയംപാറ സ്വദേശിയായ യുവാവാണ് ഓൺലൈനിലെ തട്ടിപ്പിനിരയായത്.

ഫേസ്ബുക്കില്‍ വന്ന പരസ്യം കണ്ടാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍ കയറി വാച്ച്‌ ബുക്ക് ചെയ്തത്. 4000 രൂപ വിലയുള്ള വാച്ച്‌ 1500 രൂപയ്ക്ക് വില്‍ക്കുന്നതായാണ് വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിരുന്നത്. ഈ പരസ്യം കണ്ടാണ് ബുക്ക് ചെയ്തത്. 1500 രൂപ കൊടുത്ത് കൊറിയറില്‍ വന്ന പെട്ടി വാങ്ങി തുറന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്.

TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി [NEWS]COVID 19| എറണാകുളത്ത് ആശങ്ക; രോഗികൾ കൂടിയാൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന [NEWS]Covid 19| അടുത്ത ഒരു വർഷം ശ്രദ്ധിക്കാൻ 10 സുപ്രധാന നിയമ ഭേദഗതികൾ [NEWS]
50 രൂപ പോലും വിലയില്ലാത്ത കുട്ടികളുടെ കളിപ്പാട്ട വാച്ചാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വാച്ചിനൊപ്പം ഉണ്ടായിരുന്ന ബില്ലില്‍ ഉത്തര്‍പ്രദേശ് ഗൗതം ബുദ്ധ നഗറിലെ വിലാസമാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റേതായി നല്‍കിയിട്ടുള്ളത്.
First published: July 5, 2020, 9:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading