തിരുവനന്തപുരം: പൊലീസിനെ കണ്ട് ഭയന്ന് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവം. മീൻ പിടിച്ചുകൊണ്ടിരുന്ന പഴഞ്ചിറ സ്വദേശി സാജൻ (28) ആണ് മരിച്ചത്. പൊലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്തുചാടുകയുമായിരുന്നു എന്നാണ് വിവരം.
പൊലീസ് തിരിച്ചുകയറാൻ പറഞ്ഞെങ്കിലും കൂട്ടാക്കാതെ യുവാവ് നീന്താൻ ശ്രമിക്കുകയും തുടർന്ന് കുഴഞ്ഞ് മുങ്ങിത്താഴുകയുമായിരുന്നു. നാട്ടുകാരെത്തി യുവാവിനെ കരക്കുകയറ്റി ഉടന്‍ ചിറയൻകീഴ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മേഖലയിൽ മോഷണവും മദ്യപിച്ച് ബഹളമുണ്ടാക്കലും സംബന്ധിച്ച പരാതികളുണ്ടായതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു കടയ്ക്കാവൂർ പൊലീസ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.