• HOME
  • »
  • NEWS
  • »
  • kerala
  • »
  • കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി; മണിക്കൂറുകള്‍ക്കകം യുവാവ് മരിച്ചു

കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി; മണിക്കൂറുകള്‍ക്കകം യുവാവ് മരിച്ചു

മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ പിടികൂടുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പുനലൂര്‍: കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ മരിച്ചു. തെന്മല ഇടമണ്‍ സ്വദേശി ബിനു(41) ആണ് മരിച്ചത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പു കടിയേറ്റത്.

    ബന്ധുവീട്ടിലേക്ക് വരുവഴി തോട്ടില്‍ കാല്‍ കഴുകാന്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെകൂടിയ ബിനു റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. വനപാലകര്‍ അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി.

    അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രി പത്തുമണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

    Also Read-'സഹിയ്ക്കാനാവുന്നില്ല, ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല'; മോഫിയ ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം ശേഖരിച്ച് പോലീസ്

    Missing Case | പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

    ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയിലെത്തി ഒരു തമിഴ് കുടുംബത്തിനൊപ്പം മൂന്നുമാസമായി താമസിച്ചിരുന്ന സൂര്യയെ കേസന്വേഷിച്ച പ്രത്യേക സംഘമാണ് കണ്ടെത്തിയത്.

    മൂന്ന് മാസത്തോളം പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫെയ്സ്ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബര്‍ സെല്‍ കണ്ടെത്തി. തുടര്‍ന്ന് ആലത്തൂരില്‍നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

    2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യയെ കാണാതായത്. വീട്ടില്‍ നിന്ന് പുസ്തകം വാങ്ങനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പുസ്തക കടയില്‍ പോയ മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

    മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. സൂര്യകൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. തമിഴ്‌നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

    Also Read-Binoy Kodiyeri| ഡിഎൻഎ ഫലത്തിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി; രക്തസാമ്പിൾ ശേഖരിച്ചിട്ട് രണ്ടുവർഷവും അഞ്ചുമാസവും

    സൂര്യകൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. തമിഴ്‌നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
    പാലക്കാട്ട് മേഴ്സി കോളജില്‍ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേര്‍ന്ന സൂര്യ ലോക്ഡൗണ്‍ കാരണം ഓണ്‍ലൈനായിരുന്നു പഠനം. ആലത്തൂര്‍ മേഖലയിലെ ഒരു സിസിടിവിയില്‍ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. അതിനുശേഷം വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയത്.
    Published by:Jayesh Krishnan
    First published: