കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇളങ്ങുളം രണ്ടാംമൈലിന് സമീപം അമിതവേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ബൈക്കിന് പുറകിലിരുന്ന മാതൃസഹോദരി അപകട ദിവസം തന്നെ മരിച്ചിരുന്നു. പനമറ്റം അഞ്ചു ഭവനിൽ സ്വപ്നയുടെ മകൻ അർജുൻ കൃഷ്ണ (22) ആണ് ഇന്ന് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
Also Read- തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു
കഴിഞ്ഞമാസം 30 ന് പാലാ പൊൻകുന്നം റൂട്ടിൽ രണ്ടാം മൈലിൽ ലോറി ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അർജുൻ ഇന്ന് രാവിലെ 9 മണിയോടെയാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ 10 മണിയോടെ വീട്ടിൽ എത്തിക്കും. അപകടസ്ഥലത്ത് വെച്ചുതന്നെ ബൈക്കിന്റെ പിന്നിൽ ഇരുന്ന പനമറ്റം മാടത്താനില്‍ ലേഖ (49) മരണപ്പെട്ടിരുന്നു. ലേഖയുടെ സഹോദരിയുടെ മകനാണ് അര്ജുന്.
Also Read- അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ച്ച; ഒരാഴ്ച്ചയ്ക്കിടെ മരിച്ചത് 37 പേർ
അമിതവേഗത്തിലെത്തിയ ലോറി, സംസ്ഥാനപാതയില്‍നിന്ന് വീട്ടിലേക്ക് കയറുകയായിരുന്ന ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ലേഖയുടെ ദേഹത്തുകൂടി ലോറി കയറുകയും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയും ചെയ്തു. പത്തനാപുരത്തുനിന്ന് വാഴക്കുളത്തേക്ക് പോവുന്ന ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. ലോറി ഡ്രൈവര്‍ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തില്‍ ഗീരീഷ് (48) നെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.