• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോലി അന്വേഷിച്ച് തിരിച്ചുവരവേ ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്കു പരിക്കേറ്റ യുവാവ് മരിച്ചു

ജോലി അന്വേഷിച്ച് തിരിച്ചുവരവേ ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്കു പരിക്കേറ്റ യുവാവ് മരിച്ചു

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു

  • Last Updated :
  • Share this:
    കോഴിക്കോട്: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂര്‍ മത്കൂട്ടിയയില്‍ താമസിക്കുന്ന ചെറുപൂളങ്ങല്‍ അഷ്‌റഫ് തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങള്‍(20) ആണ് മരിച്ചത്. ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു.

    എറണാകുളത്ത് ജോലി അന്വേഷിച്ച് തിരിച്ച് വരവേയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

    Also Read-പാലക്കാട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിർത്തി

    ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മാതാവ്: ശരീഫ ബീവി, സഹോദരങ്ങള്‍: സഫ്വാന ബീവി, മിതലാജ് തങ്ങള്‍, ഷാബിന ബീവി, മിഷല്‍ തങ്ങള്‍, അമീറ ബീവി
    Published by:Jayesh Krishnan
    First published: