കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങിയവർ ബോധരഹിതരായി; രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരിച്ചു
കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങിയവർ ബോധരഹിതരായി; രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരിച്ചു
ആദ്യം ഇറങ്ങിയ രണ്ടുപേർക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അനീഷ് ഇറങ്ങിയത്
പ്രതീകാത്മക ചിത്രം
Last Updated :
Share this:
പത്തനാപുരത്ത് കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങി ബോധരഹിതനായ ആളെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരിച്ചു. പുനലൂർ വെഞ്ചേമ്പ് അയനിക്കോട് അനീഷ് ഭവനിൽ അനീഷ് (35) ആണ് മരിച്ചത്. വൈകിട്ട് ആറിന് പിറവന്തൂർ തച്ചക്കുളം രേഖാ മന്ദിരത്തിൽ രത്നാകരൻ്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ പ്രദേശവാസിയായ കൊച്ചു ചെറുക്കൻ (78) ആണ് ആദ്യം കിണറ്റിലിറങ്ങുന്നത്. ശ്വാസം മുട്ടി ഇയാൾ ബോധരഹിതനായതിനെ തുടർന്ന് ഇയാളെ രക്ഷിക്കാനായി രാധാകൃഷ്ണൻ എന്നയാൾ ഇറങ്ങി. ഇയാൾക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അനീഷ് ഇറങ്ങിയത്.
കൊച്ചു ചെറുക്കനെയും രാധാകൃഷ്ണനെയും നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച ശേഷം കരയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ അനീഷ് ബോധരഹിതനായി കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.